V T S

Drama Romance Classics

4  

V T S

Drama Romance Classics

പത്ത്

പത്ത്

4 mins
5



        ഭാഗം : പത്ത്

    

റിംഗ് ചെയ്യുന്നതല്ലാതെ  ആരും കോൾ എടുത്തില്ല.

" ശ്ശെ... തൻെറ കോൾ അവൾ എടുക്കാതിരിക്കില്ല .എടുക്കാതിരിക്കണമെങ്കിൽ അഹിതമായതെന്തോ നടന്നിട്ടുണ്ട്. എൻ്റെ കർത്താവേ... അവളെ കാത്തോളണെ.."

സമാധാനം ഇല്ലാതെ ആനി വീണ്ടും വിളിച്ചു.

"ഹലോ..

മറുവശത്തുനിന്നും സ്ത്രീ ശബ്ദം.

" ഹലോ .. കാവ്യയുടെ അമ്മയല്ലേ...ഞാൻ ആനി .എന്താ ഞാൻ വിളിച്ചിട്ട് അവൾ കോൾ എടുക്കാഞ്ഞത്. അവൾ എവിടെ.."

" എൻ്റെ മോളെ... "അപ്പുറത്തുനിന്നും ഒറ്റ കരച്ചിൽ.

" എന്താമ്മേ... അവൾക്കെന്തു പറ്റി. എന്തിനാ അമ്മ കരയുന്നത്. "

" അവൾ ഹോസ്പിറ്റലിൽ ആണ് ."

" എന്തിന് ?

" തലകറങ്ങി വീണു . ഇതുവരെ ബോധം വീണിട്ടില്ല."

" അമ്മേ വിഷമിക്കല്ലേ .ഞാൻ നാളെ വരാം . "

" ശരിമോളെ.. " ശാന്ത കോൾ കട്ടു ചെയ്തു.

അപ്പോൾ ഐസിയുവിൻ്റെ വാതിൽ തുറന്ന് ഒരു സിസ്റ്റർ ഇറങ്ങി വന്നു ചോദിച്ചു.

" കാവ്യയുടെ ബന്ധുക്കൾ ആരാണ് ."

" ഞങ്ങളാണ് .. " ഗോപിയും ശാന്തയും ഓടിച്ചെന്നു.

" ഒരാൾ വരൂ .." സിസ്റ്റർ പറഞ്ഞു.

" നീ ചെല്ല്. " ഗോപി പറഞ്ഞു.

ശാന്ത സിസ്റ്ററിനൊപ്പം അകത്തേക്ക് നടന്നു.

എട്ടാം നമ്പർ ബെഡിൻ്റെ അടുത്ത് സിസ്റ്റർ ചെന്നു. കാവ്യയെ പതിയെ തട്ടിവിളിച്ചു.

കാവ്യേ..കാവ്യേ..

ഉംം .. പാതിമയക്കത്തിലെന്നപോലെ കാവ്യ വിളികേട്ടു.

" കണ്ണുതുറക്കൂ ..അമ്മ കാണാൻ വന്നിരിക്കുന്നു."

" മോളെ... " ശാന്തയുടെ ശബ്ദം ഇടറി.

" അമ്മ എന്തിനാണ് കരയുന്നത്. മോൾക്ക് ഒരുകുഴപ്പവും ഇല്ലല്ലോ . വെറുതെ കരഞ്ഞ് കാവ്യയെ വിഷമിപ്പിക്കാതിരിക്ക്. " സിസ്റ്റർ ശാന്തയോട് പതിയെ പറഞ്ഞു.

ശാന്ത പെട്ടെന്ന് സാരിയുടെ മുന്താണികൊണ്ട് കണ്ണുംമുഖവും തുടച്ചു.

" മോളേ..കാവ്യേ.. എന്താൻ്റെ മോൾക്ക് പറ്റിയത് . ഇപ്പോൾ സുഖം തോന്നുന്നുണ്ടോ. മോൾ എങ്ങനാ വീണത്. "

" അത്.. " എന്തോ പറയാൻ തുടങ്ങിയ കാവ്യ ബാക്കി പറയാതെ .അമ്മയുടെ കൈ കൂട്ടിപ്പിടിച്ചു. കാവ്യയുടെ കണ്ണുകൾ നിറഞ്ഞൊഴുകി.

" എന്താടാ.. കരയാതെ .. " ശാന്ത നെഞ്ചുപൊട്ടുന്ന വേദനയിലും കാവ്യയെ സമാധാനിപ്പിച്ചു.

" അമ്മേ... അശോക്. എന്തുപറഞ്ഞു."

" അവൻ ഇപ്പോൾ എത്തും . "

ഉംം.. അശോക് തന്നോട് പറഞ്ഞത് അമ്മയോട് പറയേണ്ട .അവരെ വിഷമിപ്പിക്കേണ്ട. അശോക് ഈ വിവാഹത്തിന് സമ്മതിക്കില്ലെന്ന് മനസിലായി. സ്നേഹം പിടിച്ചു വാങ്ങാൻ പറ്റില്ലല്ലോ. 

" അമ്മേ അച്ഛൻ..?

" പുറത്തുണ്ട്.. "

" വിഷമിക്കേണ്ടെന്ന് പറയ് . "

" അമ്മ ഇനി പുറത്തിരുന്നോളൂ. മോളെ കണ്ടല്ലോ സമാധാനമായില്ലേ. " അപ്പോഴേക്കും അങ്ങോട്ടുവന്ന് സിസ്റ്റർ പറഞ്ഞു.

" ഇനി പിന്നെ കാണാം കേട്ടോ." ഐസിയുവിനു പറത്തിറങ്ങാൻ നേരം ശാന്തയോട് സിസ്റ്റർ പറഞ്ഞു.

ഗോപി ശാന്തയെ കണ്ട് എണീറ്റു വന്നു.

" മോൾക്ക്‌ എങ്ങനെയുണ്ട്.അവൾ സംസാരിച്ചോ..എങ്ങനാ വീണതെന്ന് പറഞ്ഞോ.." ഒറ്റശ്വാസത്തിനു ഗോപി ചോദിച്ചു.

" പേടിക്കാനില്ല ഗോപിയേട്ടാ.. അവൾ അച്ഛനോട് വിഷമിക്കല്ലെന്ന് പറയാൻ പറഞ്ഞു. "

" എന്നാലും ശാന്തേ...മോൾക്ക് കൂടെക്കൂടെ ഇങ്ങനെ ബോധക്കേട് വരുന്നത് എന്താവും."

" വിഷമിക്കാതെ ഗോപിയേട്ടാ... നമുക്ക് ഡോക്ടറിനോട് ചോദിക്കാം. .നമുക്ക് അവിടിരിക്കാം .. " രണ്ടുപേരും താടിക്ക് കയ്യുംകൊടുത്ത് ഐസിയുവിൻ്റെ മുന്നിലിട്ടിരുന്ന കസേരയിൽ ഇരുന്നു.

           ****  &&&   ****

പ്രശസ്തമായ ലിറ്റിൽ ഫ്ലവർ ഹോസ്പിറ്റലിൻ്റെ പാർക്കിൽ ഏരിയയിൽ ബൈക്ക് വച്ചിട്ട് അശോക് നേരെ ചീട്ടെടുക്കുന്നിടത്തെത്തി.

" സിസ്റ്റർ ഇന്നലെ കാവ്യ എന്നൊരാളെ ഇവിടെ കൊണ്ടുവന്നിട്ടുണ്ട് . അവരെ ഏതു വാർഡിലാണ് അഡ്മിറ്റാക്കിയത് . "

" കാവ്യ....ഉംം...നോക്കട്ടെ കാവ്യാഗോപിയല്ലേ ഐസിയുവിൽ ആണ്. സെക്കൻഡ് ഫ്ലോർ ലെഫ്റ്റ് സൈഡ് ."

" താങ്ക്യൂ സിസ്റ്റർ. "

" വെൽക്കം. "

സ്റ്റെപ് ഓടിക്കയറി . ഐസിയുവിൻ്റെ മുന്നിൽ ചെല്ലുമ്പോൾ കാവ്യയുടെ അച്ഛനും അമ്മയും പ്രാർത്ഥനയോടെ ഇരിക്കുന്നതാണ് കണ്ടത്.

" അങ്കിൾ.. " അശോക് അടുത്തെത്തി വിളിച്ചു.

" മോനോ "

" എന്താ കാവ്യയ്ക്ക് സംഭവിച്ചത്. "

" അത് ഞങ്ങൾ മോൻ്റെ വീട്ടിൽ നിന്നും വന്നതിനുശേഷം അവിടുത്തെ കാര്യങ്ങൾ പറഞ്ഞിരിക്കുമ്പോൾ അവളുടെ ഫോൺ ബെല്ലടിക്കുന്നത് കേട്ടു. ആരെന്നു നോക്കീട്ടു വരാം എന്നുപറഞ്ഞ് അവൾ അകത്തേക്ക് പോയി . അകത്ത് എന്തോ വീഴുന്ന ഒച്ചകേട്ട് ഞങ്ങൾ ഓടിച്ചെല്ലുമ്പോൾ കാവ്യ ബോധമില്ലാതെ നിലത്തുകിടക്കുന്നു. കുറച്ചു മുമ്പാണ് ബോധം വീണത്. .." ഗോപി പറഞ്ഞു നിർത്തി.

" അങ്കിൾ അകത്തുകേറി കാവ്യേ കണ്ടോ..?

" ഇല്ല ഞാനാ മോളെ കണ്ടത്. മോൾ ആദ്യം അന്വേഷിച്ചത് മോനെയാ. അവൾക്കൊന്ന് കാണണം എന്നുണ്ട്. " ശാന്ത പറഞ്ഞു.

" അതിനെന്നാ കാണാലോ.. " അശോക് പറഞ്ഞു.

" കാവ്യ ഒരു ഫോൺകോൾ വന്നിട്ടാണ് അകത്തേക്ക് പോയതെന്നല്ലേ പറഞ്ഞത്. അത് തൻ്റെ കോൾ അല്ലെ. എന്തോ വീണ പോലൊരു ശബ്ദം താനും കേട്ടതാണ്. താനാണ് കാവ്യയുടെ ഈ അവസ്ഥയ്ക്ക് വീണ്ടും കാരണമായത്. ഇവൾ തന്നേംകൊണ്ടേ പോകൂ." അശോക് ഓരോന്നോർത്ത് ഐസിയുവിൻ്റെ വാതിൽ തുറക്കുന്നതും നോക്കിയിരുന്നു.

   ********   &&&&&     ********

" എൻ്റെ മാതാവേ കാവ്യേ കാത്തോളണേ..." ആനി ഹോസ്പിറ്റലിൽ എത്തുവരെ നന്മ നിറഞ്ഞമറിയം ചൊല്ലിക്കൊണ്ടിരുന്നു. ഹോസ്പിറ്റലിൻ്റെ മുന്നിൽ ബസിറങ്ങുവരെ കാവ്യ മാത്രമായിരുന്നു ആനിയുടെ മനസ്സിൽ.

ഐസിയുവിൻ്റെ മുന്നിൽ നല്ല തിരക്ക് .തൻെറ പ്രിയപ്പെട്ടവർക്കുവേണ്ടി പ്രാർത്ഥിച്ചും ഒന്നുകാണുവാനും ഇരിക്കുന്നവർ . ആനിയുടെ കണ്ണുകൾ അവരിൽ ഒരാളിൽ പതിച്ചു. മുന്നോട്ടുവച്ച കാൽ പെട്ടെന്നു പിൻവലിച്ചു. അതുപോലെ തന്നെ തിരിഞ്ഞു .പെട്ടെന്ന് സാരിയുടെ മുന്താണി എടുത്ത് തലവഴി ഇട്ടു.

" എൻ്റെ മാതാവേ... അശോക് " നെഞ്ചു കുത്തിപ്പറിക്കുന്ന വേദന ആനിക്ക് സഹിക്കാൻ പറ്റാതായി .

" ഇന്നലെമുതൽ ഇവിടുണ്ടാവുമോ.. അപ്പോൾ അശോക് അവളെ സ്നേഹിക്കുന്നുണ്ട്. തന്നോട് കള്ളം പറഞ്ഞതാണ്. ഒരേസമയം രണ്ടുപേരെ സ്നേഹിക്കുക. താനാണ് വിഡ്ഢി. തന്നെയാണ് സ്നേഹിക്കുന്നതെന്ന് വിശ്വസിച്ച താനാണ് വിഡ്ഢി. " ആനിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി. 

ഐസിയുവിൻ്റെ നേരെ കുറച്ചകലെയായുള്ള ചാപ്പലിൽ എത്തി.  പ്രാർത്ഥിക്കുമ്പോൾ അറിയാതെ ആനി ഏങ്ങലടിച്ചു.

" കാവ്യയുടെ കൂടെയുള്ള ഒരാൾക്ക്‌ അകത്തു കേറികാണാം  " ഒരു സിസ്റ്റർ ഐസിയുവിൻ്റെ വാതിൽ തുറന്നു പറഞ്ഞു.

" ഞാൻ ഞാനുണ്ട് സിസ്റ്റർ.. " അശോക് എണീറ്റ് വേഗം ചെന്നു.

ആ ശബ്ദം കേട്ട ആനി തിരിഞ്ഞു നോക്കി. അശോക് സിസ്റ്ററിനൊപ്പം പോകുന്നത് ആനി കണ്ടു. തൻ്റെ ഹൃദയമിടിപ്പ് കൂടുന്നതായി ആനിക്ക് തോന്നി.

ഇമ ചിമ്മാതെ ആനി വാതിലിലേക്ക് നോക്കി ഇരുന്നു.

അല്പനിമിഷത്തിനകം വാതിൽ തുറന്ന് അശോക് ഇറങ്ങി വന്നു .

ആനി തലയിലിട്ട മുന്തിണി മുഖത്തേക്ക് വലിച്ചിട്ടു .

അശോക് കാവ്യയുടെ അച്ഛനോടും അമ്മയോടും എന്തൊക്കയോ പറയുന്നതും അവർ തലകുലുക്കുന്നതും ആനികണ്ടു. അശോകും കാവ്യയുടെ അച്ഛനും തൻ്റെ നേരേ വരുന്നു . " തന്നെ അവർ കണ്ടോ.. മാതാവേ." ആനി മുഖം താഴ്ത്തി ഇരുന്നു.

എന്നാൽ അവർ രണ്ടുപേരും ആനിയെ കടന്ന് താഴേയ്ക്ക് ഇറങ്ങിപ്പോയി. അവർ എങ്ങോട്ടു പോയതാണെന്നറിയാൻ ആനി ജനലരികിൽ നിന്ന് മുറ്റത്തേക്ക് നോക്കി നിന്നു. അഞ്ചു മിനിറ്റായിക്കാണും അശോകിൻ്റെ ബൈക്ക് ഹോസ്പിറ്റൽ കോമ്പൗണ്ടിൽ നിന്നും പുറത്തേക്ക് പോകുന്നത് ആനി കണ്ടു.

ആനി തലയിൽ നിന്നും മുന്താണി മാറ്റി . താടിക്ക് കയ്യുംകൊടുത്തിരിക്കുന്ന ശാന്തയുടെ അടുത്തെത്തി.

" അമ്മേ... " ആനി ശാന്തയുടെ തോളിൽ പിടിച്ചു.

ശാന്ത മുഖമുയർത്തി. ആനി കണ്ടു ശാന്തയുടെ കരഞ്ഞു കലങ്ങിയ കണ്ണുകൾ.

" എന്താമ്മേ സംഭവിച്ചത്.. "

തങ്ങൾ അശോകിൻ്റെ വീട്ടിൽ നിന്നും വന്നതും അവിടുത്തെ വിശേഷങ്ങൾ പറഞ്ഞും കാവ്യയ്ക്ക് കോൾ വന്നതും അവൾ അകത്തേക്ക് പോയതും തങ്ങൾ ചെല്ലുമ്പോൾ ബോധമില്ലാതെ കിടന്നതും എല്ലാം പറഞ്ഞു. പറയുന്നതിനിടയ്ക്ക് കണ്ണുകൾ തുടച്ചു കൊണ്ടിരുന്നു.

" അമ്മേ അവൾക്ക് ഒന്നും സംഭവിക്കില്ല. അമ്മ വിഷമിക്കല്ലേ.. അച്ഛൻ എവിടെ അമ്മേ.." ആനി ചോദിച്ചു.

" മരുന്ന് വാങ്ങാനായി അശോകും ഗോപിയേട്ടനും ഇപ്പോൾ പറത്തോട്ടിറങ്ങി ."

" അശോകും ഉണ്ടോ .. ഹോസ്പിറ്റലിൽ കൊണ്ടു വരുമ്പോൾ അശോക് ഉണ്ടായിരുന്നോ..?

" ഇല്ല മോളെ... കുറച്ചു മുമ്പ് വന്നതേ ഉള്ളൂ.. രാവിലെ ഗോപിയേട്ടൻ വിളിച്ചു പറഞ്ഞു. "

ആനിക്ക് ശാന്ത പറഞ്ഞതു കേട്ടപ്പോൾ സമാധാനമായി. അവന് അവളെ അത്രയ്ക്ക് ഇഷ്ടമാണ് അതല്ലേ ലീവെടുത്ത് വന്നത്.

" കല്യാണം എത്രയും വേഗം നടത്താനാ ആഗ്രഹം . അപ്പോൾ ആണ് ഈ പ്രശ്നങ്ങൾ. ഇതൊക്കെ അശോകിൻ്റെ വീട്ടുകാർ അറിഞ്ഞാൽ .. ഒരു സമാധാനവും ഇല്ല മോളെ .."

" അവർ അറിയില്ലമ്മേ അശോക് പറയില്ല . അതോർത്ത് വിഷമിക്കേണ്ട."

" അശോക് അകത്തുകേറി കാവ്യയെ കണ്ടോ...?

കണ്ടു..

" അവൾ എന്തു പറഞ്ഞു. "

" എന്തു പറഞ്ഞു എന്നറിയില്ല .അകത്തേക്ക് പോയ അശോക് അല്ല പറത്തിറങ്ങി വന്നത് നല്ല സന്തോഷം ആരുന്നു മുഖത്ത്. "

ആനിയുടെ മുഖം പെട്ടെന്ന് മങ്ങി . ആനിക്ക് എങ്ങനെയും വീടെത്തിയാൽ മതിയെന്നായി. 

എന്തായാലും വന്നതിനാൽ ചില ധാരണകൾ തെറ്റാണെന്നു മനസിലാക്കാൻ കഴിഞ്ഞു.

അടുത്ത തവണ കാവ്യയെ കാണാൻ അകത്തു കയറിയത് ആനിയാണ്.

തിരിച്ചു  പോരുമ്പോഴും ആനിയുടെ മനസ്സിൽ കാവ്യ പറഞ്ഞ വാക്കാരുന്നു.

എല്ലാം ഒരു തീരുമാനത്തിലെത്തി എന്ന് . എന്താവും അത് . 

എത്രയൊക്കെ പറഞ്ഞാലും തനിക്ക് അശോകിനെ മറക്കാനോ കാവ്യയ്ക്ക് വിട്ടു കൊടുക്കാനോ കഴിയില്ല. താൻ ജീവിച്ചിരിക്കുമ്പോൾ അശോക് മറ്റൊരാൾക്കൊപ്പം ജീവിക്കുന്നത് ഓർക്കാൻ പോലും വയ്യ. എന്തിനു ജീവിക്കണം. നഷ്ടങ്ങൾ ഓർത്ത് സങ്കടപ്പെടാനോ.. 

മരണത്തോട് എന്തെന്നില്ലാത്ത ഒരിഷ്ടം തോന്നിത്തുടങ്ങിയിരിക്കുന്നുവോ ... ?

അതോ ജീവിതത്തോട് മടുപ്പോ..?

പലർക്കും മരണം ജയമാണ് തോൽവിയല്ല..

തോറ്റുജീവിക്കുന്നതിലും നല്ലത് മരണത്താലുള്ള ജയമാണ് .... അതെ അതാണ് നല്ലത്..

           



Rate this content
Log in

Similar malayalam story from Drama