ജീവിതം
ജീവിതം


എന്തുധൈര്യത്തിന്റെ ബലത്തിലാണോ ഞാൻ ഇന്നും ജീവിക്കുന്നത്. എന്നോർത്ത് എനിക്ക് അത്ഭുതം തോന്നാറുണ്ട്.
കഴിഞ്ഞുപോയ നല്ല നിമിഷങ്ങളുടെ പ്രതീക്ഷയിൽ സ്വപ്നങ്ങൾ നെയ്തുകൊണ്ടേയിരുന്നു.
അവയ്ക്കൊന്നും യാഥാർത്ഥ്യവുമായി യാതൊരു ബന്ധവുമുണ്ടായിരുന്നില്ല. എന്നിട്ടും സ്വപ്നങ്ങളുടെ നൂഴലിഴ മനസിൽ ചിതറിക്കിടന്നു.
ആഗ്രഹം വർദ്ധിച്ചപ്പോൾ ചിതറി കിടന്ന നൂലിഴകളെ കൂട്ടിയിണക്കി പൂർത്തീകരിക്കാൻ ശ്രമിച്ചു കൊണ്ടേയിരുന്നു.
കാലത്തിനൊത്ത് ഞാനും എന്റെ ജീവിതവും ഓടിക്കൊണ്ടേയിരുന്നു.
ആരോടും അനുകമ്പ കാണിക്കാത്ത കാലം എന്നോടും അനുകമ്പ കാണിച്ചില്ല. ഓർമ്മകളുടെ തീക്കുഴിയിൽ വീണുരുകി എന്റെ ആരോഗ്യം തകർന്നുകൊണ്ടേയിരിക്കുന്നു.
ഇനി ദൈവവും ഞാനും തമ്മിലുള്ള ഈ യുദ്ധം ജീവിതകാലം മുഴുവൻ തുടർന്നുകൊണ്ടേയിരിക്കും
ദൈവം തോൽക്കില്ല ഞാനും തോൽക്കില്ല, ഞങ്ങൾ രണ്ടുപേരും പോരാടിക്കൊണ്ടേയിരിക്കും...