V T S

Drama Romance Classics

4  

V T S

Drama Romance Classics

ആനി 5

ആനി 5

3 mins
8


....... ആനി.........

അശോക് അകത്തേയ്ക്ക് വെച്ചകാല് പെട്ടെന്ന് പിൻവലിച്ചു.

" ഇത്.. ഇത് ..അവളല്ലെ.."

അശോകിന്  അധികനേരം ഓർമ്മയിൽ പരതേണ്ടിവന്നില്ല.

" ഇത് അവൾതന്നെ.തൻ്റൊപ്പം പ്രീഡിഗ്രിയ്ക്ക് പഠിച്ച ഗ്രീഷ്ന നായർ . ഇത്രയും കാലത്തിനുശേഷം അവൾ എന്തിനു തന്നെ വിളിച്ചു. തൻെറ നമ്പർ എങ്ങനെ ഇവൾക്ക് കിട്ടി.ഇവൾക്ക് തന്നെ മനസിലായികാണുമോ..?

" അശോക് കയറി വരൂ..."

അശോകിനെ ചിന്തയിൽ നിന്നും ഉണർത്തിയത്. അകത്തുനിന്നും ഉള്ള വിളിയായിരുന്നു.

" അകത്തേക്ക് വന്നോളൂ.. നിങ്ങളെ പ്രതീക്ഷിച്ചാണ് ഞാൻ ഇവിടിരിക്കുന്നത്. വരൂ.."

" ഇവിടെ വരെ വന്നതല്ലേ എന്തായാലും വിളിച്ചകാര്യം എന്താന്നറിഞ്ഞിട്ടുപോകാം ." അശോക് അകത്തേക്ക് ചെന്നു.

" ഇരിക്കൂ..അശോക്..."

അശോക് അവിടെ കണ്ട കസേരയിൽ ഇരുന്നു.

" ഇവൾക്ക് തന്നെ മനസിലായില്ലേ..മുഖഭാവം കണ്ടിട്ട് മനസിലായില്ലെന്നാണ് തോന്നുന്നത്. "

" അശോകിന് എന്തൊക്കെയോ സംശയങ്ങൾ ഉണ്ടല്ലേ ..മുഖത്തുപ്രകടമായി കാണാം. "

അശോക് ഒന്നുചിരിച്ചു.

" ഇതുവരെ കണ്ടിട്ടില്ലാത്ത ഒരാൾ കാണണം എന്നുപറഞ്ഞ് വിളിച്ചാൽ ഈ സംശയം സ്വാഭാവികം. എനിവെ അശോക് എനിക്ക് താങ്കളെ അറിയാം എന്നു മനസുപറയുന്നു. പക്ഷെ എവിടെവച്ച് . അത് മറന്നുപോയി.അശോകിന് അങ്ങനെ തോന്നുന്നുണ്ടോ.."

അശോക് അപ്പോഴും ചിരിച്ചു.

" ഉണ്ടെങ്കിൽ പറയൂ..നമ്മൾ തമ്മിൽ നല്ല പരിചയം ഉണ്ട് മനസ്സ് പറയുന്നു."

" എനിക്ക് പരിചയം ഉള്ളത് ഗ്രീഷ്ന നായർ എന്ന കുട്ടിയെ ആണ് .കെ ജി കോളേജിൽ വച്ച് .ഞാൻ അവിടെ എംകോമിനു പഠിക്കുമ്പോൾ . കോളേജ് ഇലക്ഷനിൽ മത്സരിച്ച ഒരു ഗ്രീഷ്നയെ."

" അതുതന്നെ . അന്നത്തെ ഗ്രീഷ്ന നായർ ആണ് ഈ ഗ്രീഷ്ന രാകേഷ് . ഇപ്പോൾ ഞാൻ ഓർക്കുന്നു. അന്ന് നമ്മൾ ഒരേപാനലിൽ ആണ് മത്സരിച്ചത്. ഇനി അപരിചിതരല്ല പരിചിതർ ആണ് . "

" ഡോക്ടർ എന്തിനാണ് എന്നോട് വരാൻ പറഞ്ഞത്. എങ്ങനെ എൻ്റെ നമ്പർ കിട്ടി."

" കിട്ടി അത്രതന്നെ .സീരിയസ് ആയ ചില കാര്യങ്ങൾ സംസാരിക്കാൻ ഉണ്ട്. "

" സീരിയസ് ..? ഡോക്ടർ നമ്മൾ തമ്മിൽ സംസാരിക്കാൻ എന്തു സീരിയസ് മാറ്റർ ..?

കാലങ്ങൾക്കുശേഷം ഇന്നാണ് കാണുന്നത്."

" അശോക് എന്നെ ഡോക്ടർ ഡോക്ടർ എന്നു വിളിക്കാതെ പേര് വിളിക്കൂ.."

" ഓക്കെ.. ഗ്രീഷ്ന ഏതുഹോസ്പിറ്റലിൽ ആണ് .".

" മാതാ ഹോസ്പിറ്റലിൽ. "

" എത്രവർഷമായി.?

" രണ്ടു വർഷം. ഹസ്ബെൻ്റിൻ്റെ കൂടെ അമേരിക്കയിൽ ആരുന്നു. "

" ഉംം.. ഇവിടെ ആരൊക്കെ ഉണ്ട്."

" അപ്പച്ചിയും ഞാനും."

" ഭർത്താവ് അമേരിക്കയിൽ ആണോ?

അല്ല.

"അവിടെവച്ച് ഒരാക്സിഡൻ്റിൽ എൻ്റെ അച്ഛനും അമ്മയും ഭർത്താവും മരിച്ചു.പിന്നെ ഞാനവിടെ നിന്നില്ല. വേറാരും അവിടെ ഇല്ല. മാനസികമായി ഞാനാകെ തകർന്നു. നാട്ടിൽ സ്വന്തമെന്നു പറയാൻ അപ്പച്ചി മാത്രേ ഉള്ളൂ.."

" അപ്പച്ചിയെ കണ്ടില്ലല്ലോ.."

" അശോകിനെ ഇങ്ങോട്ടു കൂട്ടിയത് അപ്പച്ചിയാണ്. "

" ഓഹോ.. "

അവർ സംസാരിച്ചിരിക്കേ അപ്പച്ചി എത്തി.

" അപ്പച്ചീ ചായ ..കൂടെ കഴിക്കാനും വേണം. അപ്പച്ചി ഇത് അശോക് ഞങ്ങൾ ഒരേ കോളേജിലാണ് പഠിച്ചത്. "

അപ്പച്ചി അശോകിനെ നോക്കി ചിരിച്ചു. അശോകും.

" അശോക് നിങ്ങളെപ്പറ്റി പറയൂ.."

" പഠിത്തം കഴിഞ്ഞ ഉടനെ ബാങ്കിൽ ജോലിയായി .വിവാഹം കഴിഞ്ഞില്ല. "

" അതെന്താ കല്യാണപ്രായം ആയെന്നു തോന്നിയില്ലേ ?

" അതല്ല.. "

" പ്രണയം ഉണ്ടോ .?

ഉണ്ട്

" ഒരാളോടോ..രണ്ടുപേരോടോ..? ഗ്രീഷ്ന ചോദിച്ചു.

               

ആനി അന്ന് ഉണരാൻ വൈകി.എണീറ്റപ്പോൾ ഏഴര.

"ഈശ്വരാ .. ഇത്രയും വൈകി ഒരിക്കലും എണീറ്റിട്ടില്ല. രാവിലെ എണീറ്റ് കുട്ടികളെ പഠിപ്പിക്കേണ്ട ഭാഗം വായിച്ചു മനസിലാക്കിയിട്ടേ പോകാറുള്ളു."

ആനി വേഗം കുളിച്ചു റെഡിയായി.

പോകാൻ ഇറങ്ങിയതും ഫോൺബെല്ലടിക്കാൻ തുടങ്ങി.

" ആരാവും ഉംം.. കാവ്യയുടെ നമ്പർ ആണല്ലോ.."

കോൾ എടുത്തു

" ഹലോ..കാവ്യേ.."

" ആനീ.. ഇന്ന് സ്കൂളിൽ ചെല്ലുമ്പോൾ ലീവ് ഒരാഴ്ച ത്തെകൂടി നീട്ടിതരാൻ പറയണേ.."

" എന്തിനാ നീട്ടുന്നത് നീ ഇങ്ങുവാ.. "

" ഇല്ല ആനീ ..അശോകിൻ്റെ തീരുമാനം എന്താന്നറിയട്ടെ. എന്നിട്ടേ ഉള്ളൂ..ഇവിടെ അച്ഛനും അമ്മയും കല്യാണത്തിന്റെ കാര്യങ്ങൾ ക്കായി ആലോചനയിലാണ്. അശോക് ഇതുവരെ ഒന്നും പറഞ്ഞിട്ടുമില്ല. ഇപ്പോൾ ഞാൻ വിളിച്ചാൽ ഫോണും എടുക്കില്ല. ആനീ നീ എനിക്കുവേണ്ടി അശോകിനോട് സംസാരിക്ക് നിൻ്റെയും ഫ്രണ്ടല്ലേ."

" ആനീ..അത്..ഞാൻ.. " ആനി എന്തുപറയണം എന്നറിയാതെ വിഷമിച്ചു. തൻെറ ജീവിതമാണ് ചോദിക്കുന്നത്.

" ആനീ ..നീ എന്താ ഇങ്ങനെ.. എനിക്കുവേണ്ടിയല്ലേ.. പ്ലീസ്.. "

" ഉംം..പറയാം ..കാവ്യേ..ഞാൻ സ്കൂളിലേയ്ക്ക് ഇറങ്ങിയതാ ഇപ്പോൾതന്നെ ലേറ്റായി.. വൈകിട്ടുകാണാം .."

" ആനീ നീഇന്നുതന്നെ അശോകിനെ വിളിക്കണം മറക്കല്ലേ.."

ഉംം

ആനി കോൾ കട്ടുചെയ്തു. " താൻ പറഞ്ഞാൽ അശോക് അനുസരിക്കുമോ. തന്നെ വിട്ടു പോകാൻ അശോകിന് പറ്റുമോ.. അശോകിൻ്റെ മനസ്സ് എത്രമാത്രം വേദനിക്കും ..ആരേയും വേദനിപ്പിച്ച് തനിക്ക് ജീവിക്കേണ്ട..ഓർക്കുംതോറും ആനിയുടെ കണ്ണുകൾ നിറഞ്ഞുവന്നു. ഈ അവസ്ഥയിൽ കുട്ടികൾക്ക് എങ്ങനെ ക്ലാസെടുക്കും ."

" എന്തുപറ്റി ആനി ടീച്ചർ മുഖം വല്ലാതിരിക്കുന്നല്ലോ .." ടീച്ചേഴ്സ് റൂമിലെത്തിയ ആനിയുടെ മുഖം കണ്ട മറ്റു ടീച്ചേഴ്സ് ചോദിച്ചു.

" ഇന്നലെ വല്ലാത്ത തലവേദനയായിരുന്നു. ഒരു ടാബ്‌ലറ്റ് കഴിച്ചു കിടന്നതാ .ഉറങ്ങിയതറിഞ്ഞില്ല. ഉണരാനും വൈകി. അതാവും മുഖം ഇങ്ങനെ."

തൻെറ ഹാജർ ബുക്കുമെടുത്ത് ആനി ക്ലാസിലേയ്ക്ക് നടന്നു.

                  

" അതെന്താടോ താൻ അങ്ങനെ ചോദിച്ചത്. " അശോകിന് കാര്യം മനസിലായില്ല.

" അശോക് ആരേയേലും പ്രണയിക്കുന്നുണ്ടോ ?

" ഉണ്ടെന്നു പറഞ്ഞല്ലോ.."

" ആ ആളെ വിവാഹം കഴിക്കാൻ ആണോ തീരുമാനം. "

" അതെ.എൻ്റെ പ്രണയം എൻ്റെ ജീവിതമാണ്. "

" എന്താണ് പ്രണയിനിയുടെ പേര് .."

" ആനി..ഞങ്ങൾ മൂന്നു വർഷമായി പ്രണയത്തിലാണ്."

ആനിയോടുള്ള സ്നേഹം  അശോകിൻ്റെ മുഖത്തെ തെളിച്ചത്തിൽനിന്നും ഗ്രീഷ്നയ്ക്ക് കാണാൻ സാധിച്ചു.

" അത്രയ്ക്ക് ഇഷ്ടമാണോ ആനിയെ.."

" അതെ.. ഇതൊക്കെ എന്തിനാണ് ചോദിക്കുന്നത് .ഇതൊക്കെ എൻ്റെ പേഴ്‌സണൽ കാര്യങ്ങൾ അല്ലേ.."

" ആനിയാണ് ജീവനും ജീവിതവും എങ്കിൽ കാവ്യ ആരാണ്..?"

           തുടരും

            



Rate this content
Log in

Similar malayalam story from Drama