Jyothi Kamalam

Classics Fantasy

4.8  

Jyothi Kamalam

Classics Fantasy

"സ്വപ്നസഞ്ചാരി"

"സ്വപ്നസഞ്ചാരി"

4 mins
264


അമ്മുമ്മ എന്ന് വിളിപ്പേരുള്ള ദേവകിയമ്മ അങ്ങനെ ആണ് പോലും…...തീരെ ഇഷ്ടമില്ല തിരുവനന്തപുരത്തുകാരെ. എല്ലാ നാട്ടിലും ഭഗവാൻ നിൽക്കുമ്പോൾ ഞങ്ങൾ ശ്രീപത്മനാഭനെ തള്ളി താഴെ ഇട്ടു എന്ന് ആരേലും പറഞ്ഞു ഫലിപ്പിച്ചോ. അത് വെറും വാട്സാപ്പ് തമാശ മാത്രം ആണെന്ന് ഏങ്ങനെ പറഞ്ഞു മനസിലാക്കും.

നോർത്ത് റീജിയൻ ചോദിച്ചു വാങ്ങിയതാണ് ....

എസ്. കെ. പൊറ്റക്കാടിൻ്റെ ഒക്കെ ആരാധകരായിരുന്ന അധ്യാപകർ ആയിരുന്നു എൻ്റെ ജനറേഷൻ ഹീറോസ്. ഇന്നാരുന്നേൽ സന്തോഷ് കുളങ്ങര മുതൽ 1 ക്ലാസ്സിൽ പഠിക്കുന്ന ജിത്തുമോൻ വരെ ട്രാവൽ വ്ലോഗേർസ് ആണ്. ഒരർത്ഥത്തിൽ പറഞ്ഞാൽ നല്ലതാണ് ....വീടിൻെ ചുറ്റു മതിൽ കടക്കാൻ പൂച്ചയോടു വരെ അനുവാദം ചോദിക്കേണ്ട കാലഘട്ടം മാറിയല്ലോ.

റൂറൽ സർവ്വേ അത്ര എളുപ്പം ആയിരുന്നില്ല. പ്രത്യേകിച്ച് ഇടുക്കി - കോതമംഗലം ബോർഡർ ഒക്കെ....2 - 3 ദിവസം കൊണ്ട് തീരേണ്ട ക്ലസ്റ്റർ ഒക്കെ ഒരാഴ്ച ഒക്കെ വേണ്ടി വന്നു സൺഡേ കൂടി പോയി തീർക്കേണ്ടി വന്നിരുന്നു.... അതിനിടക്ക് ആള്ക്കാരെ പരിചയപ്പെടാനും ഹോസ്റ്റലിലെ ക്ലീനിങ്-ഡെക്കറേഷൻ പരിപാടികളിലും ഒന്നും പങ്കെടുക്കാൻ കഴിഞ്ഞിട്ടില്ല.

കാടും മേടും കയറി തിരിച്ചു എത്തുമ്പോഴേക്കും പ്രാർത്ഥന സമയവും കഴിഞ്ഞിട്ടുണ്ടാകും. ത്രിസന്ധ്യക്കു കയറി വന്നു കുളിച്ചു കയറുന്ന പെൺപിള്ളാര് പണ്ടേ കുടുംബത്തിൽ പൊരുത്തക്കേടാണ് എന്നാണ് വെയ്പ്പ്. ദേവകിയമ്മയുടെ പെരുമാറ്റത്തിന് കൊറച്ച്കൂടി എരിവ് കൂടി.

രാത്രി ആണ് ഒന്ന് ഒച്ചപ്പാട് ഉണ്ടാക്കാൻ പറ്റുന്നത്... അച്ചടിച്ച ചോദ്യാവലി കൂട്ടുകാർ തന്നെ ആണ് പൂരിപ്പിക്കല്. ... കിണറുണ്ടോ ? ഇല്ല എന്ന ഉത്തരത്തിന്റെ സബ് ഡിവിഷൻ 15 അടി ദൂരം എന്ന് പാതി ഉറക്കത്തിൽ ടിക്ക് ചെയ്താൽ ഇളിഭ്യയായി സെന്റർ ക്രോസ്സ്‌ ചെക്കിങ്ങിൽ നിക്കാം.

വൈകുംനേരം മീൻ വറുത്താലോ എന്ന് ഒരു ഐഡിയ ... എൻ്റെ അല്ല ...പെരുമ്പാവൂർ സീമാസിൽ ജോലി ചെയുന്ന ബീന ...ഞാൻ ചാടി പുറപ്പെടുകയും ചെയ്തു. ക്ലീനിങ് ഒക്കെ കഴിഞ്ഞപ്പോൾ രാത്രിയായി …. മണമേ ദേവകിയമ്മയുണ്ട് ഹോസ്റ്റലിൽ ...അകത്തേക്ക് വരരുത് എന്ന് എനിക്ക് പറയാൻ ഒക്കുമോ....

ഒന്നും വേണ്ടാരുന്നു. YWCA യിൽ തന്നെ എടുത്താൽ മതി ആരുന്നു-ഇഷ്ടം ഉള്ളത് ഉണ്ടാക്കാം, റെസ്ട്രിക്ഷൻസ് കുറവാണു എന്നൊക്കെ മുനിസിപ്പാലിറ്റി ഓഫീസിലെ ലത ചേച്ചി വാതോരാതെ വർണ്ണിച്ചപ്പോൾ പറ്റിയ അബദ്ധം ആരുന്നു. എന്തായാലും പെട്ടു ഇനി 1 -2 ആഴ്ച എങ്ങനേലും തള്ളി നീക്കാം.

അന്നും ഉപദേശ ശരങ്ങളും പാലിക്കേണ്ട ചിട്ടവട്ടങ്ങളും ഒക്കെ പിന്നെയും എനിക്ക് വിശദീകരണം ആയി കിട്ടി വാർഡൻ വക. ഓണ തിരക്ക് കാരണം രാത്രി ഒരുപാടു വൈകി വന്ന ബീനയെ ഞാൻ ശപിച്ചു.

നാഗര്കാവിൽ പൂജ ആണ് ഹോസ്റ്റലിൽ ഇടനാഴിയിൽ നിന്നാൽ കാണാം എല്ലാ ദിവസവും സർപ്പം പാട്ടും നീരാട്ടും ഒക്കെ. ഞങ്ങളും പുറപ്പെട്ടു നല്ലോണം അണിഞ്ഞു ഒരുങ്ങി തന്നെ.....തിരികെവരാൻ നേരം വൈകി എന്ന് രത്ന ചുരുക്കം. നാട്ടിൻപുറം നന്മകളാൽ മാത്രം അല്ല നല്ല ചെക്കന്മാരാലും സമൃദ്ധം... ഹോസ്റ്റൽ ഗേറ്റ് വരെ പുറകെ കൊറേ രക്ഷാധികാരികളും ഉണ്ടായിരുന്നു-വേണോ പിന്നെന്തെങ്കിലും പുകിലിന്.

ഇത്രനാളും അച്ചടക്കം കാത്തു സൂക്ഷിച്ചിരുന്ന ഈ ഹോസ്റ്റലിൽ നിന്നും ആരും അങ്ങോട്ട് പോയിട്ടില്ല പോലും തേക്കര് വന്നു അതും മാറ്റി മറിച്ചു- ഇന്നത്തേക്കായി.....റൂറൽ തെരഞ്ഞു പിടിച്ചിട്ടു ശെരിക്കും റൂറൽ ആയതു ബാക്കി.

ഇന്നത്തെപ്പോലെ പെരുമ്പാവൂർ അന്യ സംസഥാന തൊഴിലാളികളുടെ സെൻട്രൽ യൂണിറ്റ് ആയിരുന്നില്ല 18 കൊല്ലം മുൻപല്ലേ. നമ്മൾ മലയാളികൾ പണിക്കാരെ തപ്പി നടക്കുന്ന കാലം തുടങ്ങി വരുന്നേ ഒള്ളു. കൊറേ വര്ഷങ്ങള്ക്കു ശേഷം സിനിമ നടൻ ജയറാമിന്ടെ വീടിന്റെ കാര്യവും ജിഷ കൊലക്കേസ് നടക്കുന്ന സ്ഥലവും ഒക്കെ ചിര പരിചിതയെ പോലെ പറഞ്ഞു വീട്ടുകാരെ എത്രയോ വട്ടം ഞാൻ ബോർ അടിപ്പിച്ചേക്കുന്നു. എല്ലാ മാസവും ഉണ്ടായിരുന്ന നാട്ടിൽ പോക്ക് വെട്ടി ചുരുക്കി. ബോണസ് ആയി ഒരു എക്സ്ട്രാ ദിവസം വീണു കിട്ടി. അപ്പോഴാണ് അവിടുന്നു ഇടുക്കി കുട്ടംപുഴക് വല്യ ദൂരം ഇല്ല എന്നറിഞ്ഞത്. പിന്നെ എല്ലാം എടിപിടിന്നു തീരുമാനിച്ചു. കോടനാട് പോയി വരാം ....ചിത്രശലഭ ഉദ്യാനം -ജങ്കാർ ട്രിപ്പ് - ട്രൈബൽ ഫുഡ് - ജോർ ആയി കാര്യങ്ങൾ.

അന്നും പതിവ് തെറ്റിക്കാതെ ചെന്ന് ചാടി ദേവകി അമ്മേടെ മുന്നിൽ ...തുറിച്ചുനോട്ടം...ഒഴിഞ്ഞുമാറാൻ രംഗം ആവർത്തനം....ഇവർക്കെന്താ ഇത്ര ധാർഷ്ട്യം വാർഡൻ ഉണ്ടല്ലോ ഇവർ എന്തിനു ഭരിക്കുന്നു എന്നൊക്കെ എന്നോട് തന്നെ ഞാൻ ചോദിച്ചു...എല്ലാരും ഭയക്കുന്നു അവരെ ഞാനും പേടിക്കുന്ന പോലെ നിന്നേക്കാം. കുറച്ചു ദിവസത്തെ കാര്യം അല്ലെ ഒള്ളു ….അല്ല പിന്നെ... ഞാൻ ഉള്ളിൽ ഊറി ചിരിച്ചു. 

അർദ്ധരാത്രി ആയപ്പോഴേക്കും നല്ല തിളക്കുന്ന പനി പാരസെറ്റമോൾ ഒന്നും എൽക്കുന്നില്ല. വാർഡൻ എന്തൊക്കെയോ ചേർത്ത് ചവർപ്പ് കലർന്ന എന്തോ ഒന്ന് കുടിപ്പിച്ചു പിന്നെ ആവി പിടിച്ചു കിടന്നു. പിറ്റേന്നു നന്ദി അറിയിക്കാൻ വാർഡനെ തപ്പി ഇറങ്ങിയ എന്നെ കൈ ആട്ടിവിളിച്ചു വാർഡൻ ഒറ്റമൂലിയുടെ അവകാശി അന്വേഷിച്ചു എന്ന് അറിയിച്ചു…....സ്വന്തം ദേവകിയമ്മ..... ഈശ്വരാ കുറുനരിയുടെ കൂട്ടിൽ എന്നെ തള്ളി വിടുവാണോ. എന്തായാലും നേരിട്ടെ പറ്റു സർവശക്തിയും സംഭരിച്ചു ചെവിയിൽ ഈയം ഉരുക്കി ഒഴിച്ച് വാതിൽ പയ്യെ തുറന്നു. 

അക്ഷരാർത്ഥത്തിൽ എന്നെ ഞെട്ടിച്ചു കൊണ്ട് നിറഞ്ഞ പുഞ്ചിരി. അതെ...എന്നെ നോക്കി തന്നെ.....സത്യം തന്നെ... ജോലിക്കാര്യം… വീട്ടുവിശേഷം ഒക്കെ ആയി പിന്നെ….നെക്സ്റ്റ് വീക്ക് ഞാൻ പോകുന്ന കാര്യവും പറഞ്ഞു.

അമ്മ എന്താ ഇവിടെ നിക്കുന്നെ ഈ ഹോസ്റ്റൽലു വീടും വീട്ടുകാരും ഒക്കെ എവിടെയാ എന്ന എൻ്റെ ചോദ്യത്തിന് ……ഒരു പരിഹാസത്തോടെയും തെല്ലു പൊങ്ങച്ചത്തോടെയും താൻ പെരുമ്പാവൂരിൽ അറിയപ്പെടുന്ന വെള്ളെത്തു കുടുംബാഗം ആണെന്നും ഇതെല്ലം തൻ്റെ സ്വത്ത് ആണെന്നും govt നു ഇഷ്ടദാനം കൊടുത്തേക്കുവാണെന്നും ബാക്കി സ്വത്തു വകകൾ ഒക്കെ അനാഥാലയത്തിനു എഴുതി നൽകിയെന്നും പണ്ടങ്ങൾ ഒക്കെ പാവപ്പെട്ട കുട്ടികൾക്ക് ഇഷ്ടദാനം നൽകിയെന്നും ഒക്കെ ഒറ്റശ്വാസത്തിൽ പറഞ്ഞു നിർത്തി. ഇത്രയും നാൾ പാവപ്പെട്ട അമ്മുമ്മയെ വെറുതെ തെറ്റിദ്ധരിച്ചല്ലോ എന്നോർത്ത് ഞാൻ വിങ്ങി...

രണ്ടു ദിവസത്തേക്ക് നല്ല തിരക്കാരുന്നു-പാലാരിവട്ടം ഓഫിസിൽ നിന്ന് ഇൻസ്പെക്ഷൻ എത്തി- അടുത്ത സർക്കുലറും എത്തി - ഇനി കണ്ണൂരേക്ക് ആണ്. തലശേരി ബിരിയാണി –തെയ്യം - മാഹി --ഇനി മുകുന്ദൻ സാറിൻടെ മണ്ണിൽ....

അമ്മുമ്മ ഇതുവരെ തിരിച്ചു എത്തിയില്ല എന്ന്......പതിവില്ലാതെ പുറത്തു പോയി. എന്തായാലും അമ്മുമ്മയെ കണ്ടിട്ട് ഇറങ്ങണം എന്ന് കരുതി റൂമിൽ പോയതാണ്. എനിക്ക് എന്തോ വല്ലാത്ത ഒരു ആശങ്ക ഉടലെടുത്തു. തലേ ദിവസം സംസാരിച്ച കാര്യങ്ങൾ ഞാൻ വാർഡനോട് പറഞ്ഞു. ഉറക്കെ ഒരു പൊട്ടിച്ചിരി ആണ് ഞാൻ കേട്ടത്.... അവരുടെ സ്ഥിരം കെട്ട്കഥ ആണ് ഇത്… ഏതോ കോലോത്തെ ആരോ ആണെന്നൊക്കെ.

മുനിസിപ്പാലിറ്റി അധികൃതരുടെ കരുണ കൊണ്ട് ആയമ്മ ഇവിടെ ഒരുപാടു വർഷങ്ങൾ ആയി കഴിഞു പോകുന്നു. ഒരു പെരുമഴയത്ത് കയറി വന്നതാണ്. അന്നത്തെ അധികാരി കനിഞ്ഞു കൊടുത്ത ഒരു മുറി ഉണ്ട് അതിനു....കുടുംബക്കാരോ വീട്ടുകാരോ ഇല്ല. അനാഥ ആണെന്ന അറിഞ്ഞത്. പിന്നെ വാർഡൻ എന്തൊക്കെയോ പറയുന്നുണ്ടാരുന്നു എല്ലാം ഞാൻ ഒരു മൂളൽ പോലെയാണ് കേട്ടത്.

സത്യത്തിൽ അവർ എന്തിനാരിക്കും കള്ളക്കഥ പറഞ്ഞു നടന്നത്?? ഇനി ശെരിക്കും അത് തന്നെ ആണോ സത്യം. അതോ ആരുടേയും സഹതാപം ആവശ്യമില്ലാത്ത കൊണ്ടാണോ.... എന്റെ സർവേ ഡ്യൂട്ടിക്ക് ഇടയിൽ ഞാൻ പല നാട്ടിൽ നിന്നും വാർഡനെ പലകുറി വിളിച്ചു അവർ ട്രാൻസ്ഫർ ആയി പോന്നത് വരെ ... അപ്പോഴെല്ലാം എത്തിയില്ല എന്ന മറുപടി എനിക്ക് കിട്ടി.

-ഒരാഴ്ചക്കുള്ളിൽ ഹോസ്റ്റൽ മുറി മാറി കൊടുക്കണം എന്ന സർക്യൂലർ വാർഡൻഡെ കയ്യിൽ വന്നിട്ട് ഏകദേശം ഒരു മാസത്തിൽ ഏറെ ആയിരുന്നു. ആരും അറിയാത്ത കാര്യം മനസ്സിൽ ആയതു കൊണ്ടാവുമോ 'അമ്മ പോയി മറഞ്ഞത്..... അതോ വഴിയിൽ വല്ല അപകടോം?? 

പലവട്ടം എൻ്റെ രാത്രികളിൽ ദുഃസ്വപ്നം ആയാണ് ദേവകിയമ്മ പിന്നെ കടന്നു വന്നത്. അങ്ങനെ പറയാമോ എന്നും അറിയില്ല. സ്വപ്നങ്ങളെ തരംതിരിച്ചു കാണാൻ ചിലനേരം മനുഷ്യൻറെ മനീഷയ്ക്കു അസാധ്യം അല്ലേ.



Rate this content
Log in

Similar malayalam story from Classics