the_ z_count

Romance Classics Fantasy

4  

the_ z_count

Romance Classics Fantasy

ലൈലയിലേക്കുള്ള പാതകൾ...!

ലൈലയിലേക്കുള്ള പാതകൾ...!

1 min
392


പ്രിയപ്പെട്ട ആമി...

കാതങ്ങൾ അകലെ ആ നാലു ചുമരുകൾക്കുള്ളിൽ നിന്നെ തളക്കുവാൻ അല്ല ഞാൻ നിനക്കായ് മഹർ തന്നത്...!

ദീപ്തമായ പ്രണയമോ വശ്യമായ സൗന്ദര്യമോ കൊണ്ട് നിന്നെ നിറക്കാൻ കഴിയാതെ പോയതിന്റെ വേദനകളോടുള്ള പ്രതികാരം തീർച്ചയായും ഞാൻ ചെയ്യുക തന്നെ ചെയ്യും. കാരണം പ്രണയിക്കുവാൻ എന്നെ പഠിപ്പിച്ചത് പുസ്തകങ്ങൾ ആയിരുന്നു. ക്ഷമിക്കപ്പെടാത്ത തെറ്റുകളും ഉണക്കാൻ കഴിയാത്ത മുറിവുകളും പടക്കപ്പെട്ടിട്ടില്ല പ്രിയേ...

സമയവും കാലവും സന്ദർഭങ്ങളും കൊണ്ട് രചിക്കപ്പെട്ട നിശാ നിമിഷങ്ങൾക് അപ്പുറം സർവ്വൈശര്യത്താൽ ഇന്ദ്രപ്രഭ തിളങ്ങാതിരിക്കില്ലല്ലോ?

പ്രണയ കാവ്യങ്ങളുടെ അടിസ്ഥാന ശാലകളിൽ റൂമിയുടെ സുന്ദരമായ ഒരു തത്വശാസ്ത്രമുണ്ട്.

"ലൈലയിലേക്കുള്ള പാതകൾ ദുർഘടമാണ്, വാക്കുകളാൽ കൂർത്ത കല്ലുകളും, പൊട്ടിച്ചിതറിയ സ്വപ്ന പാന പാത്രങ്ങളും, വെന്തു നിൽക്കുന്ന കണ്ണീർ മരുഭൂമികളും, ഇരുളിന്റെ കരിമ്പടം പുതച്ച സത്യത്തിന്റെ വാൾമുനകളും തുടങ്ങി, അതിദുർഘടം! അതിലൂടെ നടന്നവർ എല്ലാം പിന്തിരിയുകയോ മരണപ്പെടുകയോ ആയിരുന്നു. ഒരാൾ ഒഴികെ!

കാരണം ലൈലയിൽ എത്തിപ്പെടാനുള്ള ആദ്യ നിബന്ധന, അയാൾ ആയി തീരുക എന്നതായിരുന്നു...!''

"അതെ!, യാത്ര ലൈലയിലേക്കെങ്കിൽ നീ മജ്നു ആയിരുന്നിരിക്കണം!"

എനിക്കായി നീ ലൈലയായെങ്കിൽ നിനക്കായ് മജ്നു ആവാതിരിക്കാൻ എനിക്ക് കഴിയില്ലല്ലോ ...!

പ്രിയപ്പെട്ട ആമി...!


"വരിക്കാം നിനക്കായ് വിധിതൻ ശാപങ്ങളും,

കൊയ്തെടുക്കാം ഞാൻ എന്റെ ശേഷിപ്പും..."




Rate this content
Log in

Similar malayalam story from Romance