എന്റെയും നിന്റെയും
എന്റെയും നിന്റെയും
ഏട്ടാ.....എനിക്ക് അച്ഛനെ കാണണം.ടിക്കറ്റ് എടുത്തു തരാമോ?കീമോയും ..സർജറിയും കഴിഞ്ഞിരിക്കുകയല്ലേ..എന്നേം മോളേം കാണണംന്ന് പറഞ്ഞു. എന്റെ മോളേ...നീ ഇപ്പോ പോയാൽ അച്ഛന് കൂടുതൽ വിഷമം ആവുകയുള്ളൂ.. പിന്നെ 3 മാസം കഴിഞ്ഞാൽ ലീവായി, അപ്പോ പോകാം.. അച്ഛൻ ഓ.കെ യാണ്... നീ വിഷമിക്കല്ലേ.. അച്ഛന് ഒന്നും സംഭവിക്കില്ല. വളരെയേറെ വിഷമത്തോടുകൂടിയാണ് അവൾ കിടന്നുറങ്ങിയത്. പിറ്റേദിവസം രാവിലെ തന്നെ ഫോൺ ബെല്ലടികേട്ടാണ് അവൾ ഉണർന്നത്. ആരാ..ഏട്ടാ..എന്താ വെപ്രാളപ്പെടുന്നേ..കാര്യം പറ...അതോ നാളെതന്നെ പോണം.അച്ഛൻ നെഞ്ചുവേദനയായി ഹോസ്പറ്റിലാണ്..എന്നെ കാണണംന്ന്. വേഗം പെട്ടി പായ്ക്ക് ചെയ്തോ...സ്തബ്ധയായിയവൾ നിലകൊണ്ടു.അവളുടെ കണ്ണുനീർ ധാരധാരയായി ഒഴുകുന്നുണ്ടായിരുന്നു.