ചിറകൊടിഞ്ഞവൾ
ചിറകൊടിഞ്ഞവൾ
- ആ മൃതദേഹകൾകരികെ യിരുന്നു എല്ലാവരും വാവിട്ടു കരഞ്ഞു. ആ വിലപാങ്ങലെവർക്കും സഹിക്കാവുന്നതിൽ അപ്പുറമായിരുന്നു. ഒരു ഭാഗ്ത്ത് ഭർത്താവ്.. മകനും.. നിലവിളിച്ചു കരയുമ്പോൾ മറു ഭാഗത് അവളുടെ വീട്ടുകാരും അതവർത്തിക്കുന്നുണ്ടായിരുന്നു. നേരം കെട്ട നേരത്ത് ആർത്തിരമ്പി വന്ന മഴയെ അവിടെ ഉള്ള എല്ലാവരും കുറ്റം പറഞ്ഞു.." ആ പെൺകുട്ടിയും മോളും.. എന്തിനാ.. ഇതു ചെയ്തത്..എന്തു സുഖമായി ജീവിക്കാമായിരുന്നു.. ഭർത്താവ് ഗൾഫിൽ 3 മാസം കൂടുമ്പോ വരും. പൂത്ത പൈസ കാര... അവിടെ നിന്നും വഴക്കിട്ടു വീട്ടിലായിരുന്നു.. എന്നിട്ട് എന്തിനാണാവോ.. അവിടെ നിൽക്കുന്ന പെണ്ണുങ്ങൾ പിറുപിറുത്തു.. ഇപ്പോഴത്തെ കുട്ടികൾ അങ്ങനെയാ... സുഖം പോരാനിട്ടാ... സഹനശക്തി വേണ്ടേ... പെണ്ണുകളായാൽ... ആ.. കൊച്ചു എന്തു പിഴച്ചു.. അവിടെ കൂട്ടം കൂടി നിന്ന കാർന്നവന്മാർ ചർച്ചക്കായി വച്ചു... ചർച്ചക്ക് അതീതമായി പെരു മഴ ആർത്തിരമ്പി പെയ്തു.. "ഇവർക്കറിയില്ലല്ലോ ഒരു പെണ്ണിന്റെ വേദന... അഭ്യസ്ത വിദ്യയാർജിച്ച ഒരു പെണ്ണ് അനുഭവിക്കാവുന്നതിലും അപ്പുറമായി ഒന്നുമില്ല.. ശരീരകമായും മാനസികമായും അനുഭവിച്ച് മനസു കല്ലായി പോയിരുന്നു. എന്നിട്ടും സഹിച്ചു നിന്ന അവളെ അവിടെ നിന്നും ഇറക്കിവിട്ട ഭർത്താവും ഭർത്ര വീട്ടുകാരും... ഓടി വന്ന തന്റെ വീട്ടിലോ... ഒരു തങ്ങയി ആരും ഇല്ലാത്ത അവസ്ഥ.. എന്നിട്ടും ജോലിക്കായി പോയ് അവളെ അതു നിർത്തി ഭർത്താവിന്റെ വീട്ടിൽ പോകാൻ നിർബന്ധിക്കുന്ന മാതാപിതാക്കൾ സഹോദരൻ മാരും... ഏവർക്കും അവളുടെ അവസ്ഥ മനസിലായിട്ടും കണ്ണടച്ചു... സാമൂഹിക മാന്യത ക്കായി.. ഒടുവിൽ.. ഒടുവിൽ.. യാതൊരു തരത്തിലും ജീവിക്കാൻ അനുവദിക്കാതെ ആ റെയിൽവേ പാളതിനു മുൻപിൽ ജീവനൊടുക്കി.."ആ ഒരു ദിവസത്തിനു മാത്ര മായി അവരോഴുക്കുന്ന കണ്ണു നീരിന്നേക്കാൾ വിലയുണ്ടായിയിരുന്നു.. ആ.. മഴക്ക്.. ആത്മാർത്ഥയില്ലാത്ത ആളുകളുടെ നടുവിൽ അവരിരുവരും കിടന്നപ്പോൾ.... അവരോടുള്ള സ്നേഹത്താൽ.. ആത്മാർത്ഥതയോടെ ആർത്തിരമ്പി മഴ പെയ്തു.. ആ തോറ്റു പോയവൾക്കായി.. --------
