ലീവ്
ലീവ്
തന്റെ തിരക്കുകൾക്കിടയിലും അയാളുടെ മനസ്സ് നിറയെ വീട്ടിലായിരുന്നു."വീട്ടിലെ കഷ്ടതകൾക്കിടയിലും പ്രാരാബ്ധങ്ങളേറിയതിനാലും സ്വീകരിക്കേണ്ടിവന്ന പ്രവാസജീവിതം.വർഷങ്ങളേറെ കഴിഞ്ഞുപോയിരിക്കുന്നു.നരകളാലും ചുളിവുവീണ മുഖത്തിൽ പ്രായമേറെ വ്യക്തം.ഇന്നു തന്റെ പൊന്നുമോളുടെ കല്യാണമാണ്.പക്ഷെ ലീവ് കിട്ടിയില്ല..നിരാശയിൽ നിറഞ്ഞ മുഖത്ത്..സങ്കടത്തിൻ്റെ ആഴക്കടലായിരുന്നു.അപ്പോഴാണ് തന്റെ സുഹ്രത്ത് അവിടേക്കായി കടന്നുവന്നത്.നിൻ്റെ മകളുടെ കല്യാണമാണല്ലേ?..ഉം..അയാളൊന്നു മൂളി...അടുത്തുവന്നിരുന്നുകൊണ്ടയാൾ പറഞ്ഞു .തൻ്റെ വിഷമം എനിക്ക് മനസ്സിലാകും."നമ്മളൊക്കെ ഓരോ പാവകളാണ്..നാട്ടിലുള്ള തന്റെ പ്രിയപ്പെട്ടവരുടെ സന്തോഷത്തിനായി എന്തുചെയ്യും?നമ്മുടെ ഒരു വിഷമമെങ്കിലും ആരും മനസ്സിലാക്കത്തില്ല.പണം കാക്കുന്ന മരങ്ങളാണ് നമ്മളോരുരത്തരും.ഒരിക്കൽ പോലും അപ്പക്ക് സുഖമാണോ?എന്നൊരു വാക്കുപോലും എന്റെ മക്കൾ ചോദിച്ചിട്ടില്ല.പരാതിയില്ല... പരിഭവങ്ങളില്ലാതെ
..ജീവിക്കുകയാണ്.തന്റെയും അതുപോലെ തന്നെയാണെടോ.." തന്റെ മോൾ വളർന്നു വരുന്നതൊന്നും ഞാൻ കണ്ടിട്ടില്ല..അറിയാമോ..ചെറുപ്പം മുതലിന്നുവരെയുള്ള ഫോട്ടോ ഞാനിവിടെ സൂക്ഷിച്ചുവച്ചിട്ടുണ്ട്.പക്ഷെ തന്റെ ഭാര്യക്കോ മകൾക്കോ തനിക്കുന്നു ലീവ് കിട്ടില്ലെന്നറിയുമ്പോൾ വിഷമം കാണില്ലേ..അവരുടെ വാക്കുകളിലൊന്നും ഞാനാവിഷമം കണ്ടതില്ല.പൈസക്കോ ..ആവശ്യമുള്ള വസ്ത്രാഭാരണങ്ങൾക്കോ ഒരു കുറവുംവരുത്തിയിട്ടില്ല.പക്ഷെ അവർക്കതുമാത്രം മതിയായിരുന്നെന്ന് തിരിച്ചറിയാൻ ഏറെ വൈകി പോയി.തന്റെ മകളെ കല്യാണ പെണ്ണായി അണിഞ്ഞൊരുങ്ങി നിൽക്കുന്നതു കാണാൻ കൊതിയാണ് ..ലീവ്..കരഞ്ഞുകൊണ്ടയാൾ കെട്ടിപിടിച്ചു. അവരിരുവരുടെ കണ്ണുനീരിൽ ഭൂമി വരെ ശുദ്ധിയാർജിച്ചു.സ്വപ്നങ്ങളെല്ലാം ത്യജിച്ച് പ്രിയപ്പെട്ടവരുടെ പുഞ്ചിരിക്ക് കാരണമാകുന്ന അവർ ദൈവത്തിനേറെ വേണ്ടപ്പെട്ടവരായിരുന്നു.ശാന്തിയുടെ വെള്ളരിപ്രാവുകൾ ആകാശത്തിലങ്ങുംമിങ്ങും പറന്നുകൊണ്ടേയിരുന്നു. പ്രതീക്ഷയുടെ പുതിയ നാളേക്കായ്.