ബന്ധനങ്ങൾ
ബന്ധനങ്ങൾ
വീടുവിട്ടിറങ്ങി നീലിമ കണ്ണിമവെട്ടാതെ തന്റെ കൂട്ടുകാരിയെ കാത്തിരിക്കുകയാണ്.അപ്പോളാണ് മിന്നു വേറെ കുട്ടികളോടൊപ്പം കുളിക്കാൻ കുളത്തിലേകേു പോകുന്നത് കണ്ടത്. എന്താ മിന്നു എന്നെ വിളിക്കാത്തെ..തോർത്തുമിടുത്ത് അവളുടെ അടുത്തേക്ക് ചെന്നു. ഇല്ല..ഇനി നീയെന്റെ അടുത്ത് വരരുത് എന്നിട്ട് നിങ്ങളും ഇവളുമായി കൂടണ്ട..ഇവളുടെ അമ്മക്ക് മാരകമായ അസുഖമാ പകരുമെന്നാ എൻ്റെ അമ്മ പറഞ്ഞേ..വാ നമുക്കുപോകാം..നീലിമയുടെ കണ്ണുകൾ നിറഞ്ഞൊഴുകി.തലകുമ്പിട്ടു വരുന്ന തന്റെ മകളെ കണ്ട് രാധയുടെ നെഞ്ചൊന്നു പിടഞ്ഞു.അമ്മേ...എല്ലാവരും എന്താ ഇങ്ങനെ പറയുന്നേ..അച്ഛനും അച്ഛമ്മയും അടക്കം.അമ്മയുടെറൂമിൽ പോകരുത്,തൊടരുത്,അമ്മ ഉപയോഗിച്ച പാത്രത്തിൽ കഴിക്കരുത് ഇപ്പോഴിതാ മിന്നുവും..അവൾ പൊട്ടിപൊട്ടി കരഞ്ഞു. അമ്മക്കറിയോ എനിക്കെന്റെ അമ്മയെ ഒരുപാട് ഇഷ്ടമാ..അമ്മയെ കെട്ടിപിടിച്ചു കിടക്കാനും..കഥ കേൾക്കാനും..അച്ഛമ്മയുടെ ചീത്ത കേട്ടിട്ടാ എന്നും ഉറങ്ങുന്നേ എന്തെങ്കിലും കാരണം കണ്ടുപിടിക്കും അച്ഛൻ ഒന്നും തന്നെ പറയില്ല..ഇപ്പോൾ തന്നെ അവരില്ലാത്ത കാര
ണമാ സംസാരിക്കാൻ പറ്റുന്നേ..എനിക്കെന്റെ അമ്മയെ വേണം നമുക്കിവിടെ നിന്നു പോകാം അമ്മ പോകാം...താൻ എന്തു ചെയ്യണമെന്നറിയാതെ രാധയും..ആ നിശബ്ദദതക്കു ശേഷം പോകാം..ഞാൻ സഹിച്ചതെല്ലാം എന്റെ കുട്ടിക്ക് വേണ്ടിയായിരുന്നു പോകാം നമുക്ക്, പെട്ടിയെടുക്ക് അവൾ നീലിമയോടായി പറഞ്ഞു.എങ്ങോട്ടാ...രണ്ടു പേരും കാശിക്കുപോവുകയാണോ ധാർഷ്‌ട്യത്തോടെയുള്ള സംസാരം കേട്ട് നോക്കിയപ്പോൾ അച്ഛനായിരുന്നു.അതേ..കാശിക്കു പോവുകയാണ് എൻ്റെ ദൈവത്തെയും കൊണ്ട് അതും പറഞ്ഞ് അവർ ആ വീടുവിട്ടിറങ്ങി.പോകുന്നതൊക്കെ കൊള്ളാം 2 ദിവസത്തിനുള്ളിൽ തിരികെ വരരുത് അച്ഛമ്മ പറച്ചിൽ കേട്ട്, 2 ദിവസമോ ..അമ്മക്കെന്താ അവർ ഇന്നു തന്നെ തിരികെയെത്തും എവിടെ പോകാനാ...ദരിദ്രവാസികൾ.. അയാൾ പൊട്ടി ചിരിച്ചുകൊണ്ടേയിരുന്നു.ആ അമ്മ മകളുടെ കൈ മുറുകെ പിടിച്ചു.ഇല്ല..അമ്മ..നമ്മൾ ഈ യുദ്ധം വിജയിക്കും.. ഈ മോളുടെ വാക്കാണ്."ബന്ധങ്ങൾ ബന്ധനങ്ങളാവുമ്പോൾ വലിച്ചെറിയണം" മുന്നോട്ടുപോവുക തന്നെ വേണം.