കുഞ്ഞനുറുമ്പ്
കുഞ്ഞനുറുമ്പ്


ഒരു ആലിൻചുവട്ടിൽ കൂട്ടുകാരുമൊത്തു കളിതമാശകൾ പറഞ്ഞുകൊണ്ടിരിക്കെ..മനുവിൻ്റെ ശ്രദ്ധ ആ ഉറുമ്പുകൂട്ടത്തിലേക്കു തിരിഞ്ഞു.കുഞ്ഞു ബെല്ലം കൊണ്ടു പോവുകയാണ്..അവൻ ആദ്യമൊന്നു തട്ടി ബെല്ലം പോയി....വീണ്ടും എടുത്തു ..വീണ്ടും തട്ടി..അവനൊരു തമാശയോടുകൂടിയാവർത്തിച്ചുകൊണ്ടിരിന്നു.നീയിവിടെ കളിക്കാനിരിക്കുകയാണോ? അമ്മ തിരക്കുന്നു.. ഞാനെവിടെയെല്ലാം അന്വേഷിച്ചു..
ചേച്ചിക്കെന്താ ഞാനിത്തിരികഴിഞ്ഞ് വരാം..വീണ്ടും ഉറുമ്പിൻ്റെ അടുത്ത് തിരിഞ്ഞു.പെട്ടെന്നവൻ സ്തബ്ധനായി അപ്പോഴിതാ ഒരശിരീരി കേൾക്കുന്നു."കുടുംബം നോക്കാതെ...ഭക്ഷണം കഴിച്ചോ...എന്തെങ്കിലും വിഷമമുണ്ടോ..എന്നന്വേഷിക്കാതെ..അസുഖം വരുമ്പോൾ നോക്കാതെ..ആലിൻചുവട്ടിൽ വന്ന് കഥ പറഞ്ഞിരിക്കുന്ന ഈ ചെക്കന് എന്തറിയാം..വീട്ടിലുള്ളവരുടെ മനസ്സ് അവനറ
ിയുമോ..ഭക്ഷണത്തിന്റെ ബുദ്ധിമുട്ടറിയുമോ..ഇല്ലാ എന്തായാലും ആ ചെറുക്കന്റെ കയ്യിൽ നിന്ന് രക്ഷപ്പെട്ടു ..ആ ഉറുമ്പ് കുഞ്ഞുബെല്ലം കൊടുത്തിട്ട് പറഞ്ഞു.ഇങ്ങനെ കുടുംബം നോക്കാത്ത പയ്യനെ ഞാൻ കണ്ടിട്ടില്ല.വളരെ ദേഷ്യത്തോടെ പറഞ്ഞു ഉറുമ്പ്.ബന്ധങ്ങളുടെ വിലയെ പറ്റി....കൂടുമ്പോൾ ഇമ്പമുള്ളതാണ് കുടുംബം എന്നറിയാനാ..എന്തായാലും ആ ചെക്കന്റെ കണ്ണിൽ പെടാതെ നടക്കണം."
അവൻ ചാടിയെണീറ്റു...മിന്നലേറ്റവനെ പോലെ നിന്നു.നിശബ്ധതക്കുശേഷം സ്വബോധം വീണ്ടെടുത്തു..ആരോടും ഒന്നും പറയാതെ വീട്ടിലേക്കു പാഞ്ഞു അവൻ്റെ കുടുംബത്തിലേക്കായി.