അ വിഹിതം
അ വിഹിതം


എന്താ മേഘേ...നിനക്ക് സ്വയംബോധമില്ലാതെയാണോ കണ്ടവൻ്റെ കൂടെ നടക്കുന്നേ?നീയെന്താ ഇങ്ങനെ? എത്ര നല്ല കുട്ടിയായിരുന്നു..നിനക്കുകിട്ടിയതോ തങ്കംപോലത്തെ ചെക്കനെയും എന്നിട്ടും...നീയെന്താ കാണിക്കുന്നേ?ശാലിനി ഇടതടവില്ലാതെ ചോദിച്ചുകൊണ്ടേയിരുന്നു.നീ..നീയെന്തെങ്കിലും ഒന്നു പറയ്..അവളുടെ ശബ്ദം കനത്തു.
"ഹും..തങ്കം പോലത്തെ ചെറുക്കൻ..അതെ അതു തന്നെയാണ് എന്റെ കുഴപ്പം" ങ്ങേ..നീയെന്തുവാ പറയുന്നേ അതെ സുഖമായിരിന്നു എന്റെ ജീവിതം പരമ സുഖം.എന്തിനും ഹോസ്പറ്റിലോ അമ്പലത്തിലോ ബന്ധുവീട്ടിലോ എവിടെ പോയാലും എന്റെ കൈ പിടിച്ചേ പുറത്തു പോവാറുള്ളൂ..ഭക്ഷണത്തിനു ഭക്ഷണം എനിക്ക് ഇഷ്ടമുള്ളതല്ല.. എനിക്കൊന്നും അറിയില്ലല്ലോ ഏട്ടൻ്റെ പ്രിയപ്പെട്ട ഭക്ഷണം..ഒരു തലവേദന ആയാൽ ജോലിസ്ഥലത്ത് നാഴികക്ക് നാൽപതുവട്ടം വിളിക്കും..ഇപ്പോ എന്താ ഇടുക്കുന്നേ..കുളിക്കുവാണോ..കിടക്കുവാണോ...
എനിക്കിഷ്ടമുള്ള ഡ്രസ്സുകളൊന്നും ഞാൻ കല്യാണത്തിനുശേഷം കണികണ്ടിട്ടില്ല..എന്താന്നറിയോ എനിക്ക് സെലക്ഷനില്ല ഏട്ടനേ അറിയൂ..ഒരു രാത്രികളിൽ പോലും എന്റെ ഇഷ്ടം തേടിയില്ല..നിനക്കറിയോ PG ഉയർന്ന മാർക്കോടെ പാസ്സായ എനിക്ക് ഒന്നും അറിയില്ല.വെറും പൊട്ടിപെണ്ണ്..അടിമപെണ്ണ്..എൻ്റെ ഇഷ്ടങ്ങൾ എന്റെ വിഷമങ്ങൾ നിഷ്കരുണം തള്ളികളഞ്ഞു കാരണം എനിക്ക് ഒന്നുമറിയില്ലല്ലോ..ഒന്നു കേൾവിക്കാരൻ പോലുമാകാതെയിരുന്നപ്പോൾ..ഞാൻ ഡ്രിപ്രഷനിലേക്ക് പോയി ..അപ്പോ വീട്ടുകാരോട് പറയുമെന്ന് തോന്നി അവരെന്താ പറഞ്ഞതെന്നറിയോ..നിനക്ക് എല്ലിൻ്റെ ഇടയിൽ കയറിയുള്ള സൂക്കേടാത്രേ..പിന്നെ ഞാൻ ഒറ്റക്കായി വീണ്ടും. ദീർഘനിശ്വാസമെടുത്തവൾ പറഞ്ഞു.
പുറമെ നിന്നുനോക്കുമ്പോൾ ശാന്തം..സൗമ്യം..പക്ഷെ എനിക്ക് വീർപ്പുമുട്ടലാണ്..ഇതാണോ സ്നേഹം പറ ഒന്നും ചെയ്യാൻ സമ്മതിക്കാതെ..തിരിയാൻപോലും സമ്മതിക്കാതെ..ഹൊ വയ്യ..നീ പറഞ്ഞില്ലേ ലോകം മുഴുവൻ അറിഞ്ഞാലും കുഴപ്പമില്ല..എല്ലാവരും ഇത് അവിഹിതമായിരിക്കാം..പക്ഷെ എനിക്ക് ..സന്തോഷമാണ്..സ്നേഹമാണ്..എന്റെ ഹിതം ഇതാണ്.ഒന്നും പറയാനാവാതെ നിശബ്ദമായി കേട്ടുകൊണ്ടവൾ ഇരുന്നു..എന്തു പറയുമെന്ന് അറിയാതെ..കാരണം ആ തീരുമാനത്തിനു പിന്നിൽ അത്ര വേദന പുണർന്നിരിക്കുന്നു..എന്തു വന്നാലും നേരിടാനുള്ള തന്റേടം ആർജിച്ചിരിക്കുന്നു.. പക്ഷെ...." മൗനം ഭേദിച്ചുകൊണ്ടവിടെ രാത്രി വിരുന്നുവന്നു".