ഗുരു
ഗുരു


അയാളുടെ നടത്തത്തിന് വേഗതയേറി.കാലൻകുടയുമേന്തി ഖദർഷർട്ടുമണിഞ്ഞ് മെലിഞ്ഞുണങ്ങിയ ശരീരം.പ്രായാധിക്യത്തിൻ്റെ ചുളിവുകളോ മുഖത്തിൽ വ്യക്തം. വേണു..വേണുമാഷ് ..നന്തിക്കര ഗവൺമെൻറ് സ്കൂളിലെ മാഷായിരുന്നു. കളക്ട്രേറ്റിലേക്കുള്ള നടത്തമാണ്."സർ പോകുന്നതിനു മുന്ന് തീർച്ചയായും എത്തണം.തന്റെ രാധയുടെ ഓപ്പറേഷൻ എങ്ങനെ നടത്തും ഞാൻ"അപേക്ഷ കൊടുത്തിട്ടുണ്ട്'പാസ്സായാൽ മതിയായിരുന്നു.മനസ്സുരുകി പ്രാർത്ഥിച്ചു കൊണ്ടാണ് നടപ്പ്.അപ്പോളാണ് താൻ പഠിപ്പിച്ച രാമൻ്റെ വീട് പോകുന്ന വഴിക്കാണ്..വില്ലേജ് ഓഫീസറാണ്..തന്റെ വിഷമം പറഞ്ഞു നോക്കാം.. കേൾക്കാതിരിക്കില്ല..പഠനത്തിലും കലാകായിക ഇനത്തിലും അപാര കഴിയുണ്ടായിരുന്ന അവനോട് തനിക്ക് പ്രത്യേക മമത ഉണ്ടായിരുന്നു.എന്തായാലും കയറാം. അങ്ങനെ രാമൻ്റെ വീട്ടിലെത്തി വേണുമാഷ്..ഇരിക് മാഷേ(സെർവൻ്റിനോടായി)വെള്ളം ഇടുക്കൂ..വെള്ളമൊന്നും വേണ്ട..ഞാൻ പോകുംവഴിക്ക് ഒന്നു കയറിയതാണ്.തന്റെ നിസ്സഹായാവസ്ഥ എവിടെ നിന്നു പറഞ്ഞുതുടങ്ങണമെന്നറിയാതെ പരുങ്ങലിലായായ മാഷിൻ്റെ അടുത്ത് രാമൻ്റെ കഷ്ടപ്പാടും വിഷമങ്ങളെല്ലാം എടുത്തിട്ടു.എന്തുചെയ്യുമെന്നറിയാതെ ഇരിക്കയായിരുന്നു മാഷ് ഇതുകേട്ട് പതിയെ എണിറ്റു.ഞാനിറങ്ങുവാണ്..പോകുന്നവഴിക്ക് ഒന്നുകയറി അത്രേയുള്ളു.അവിടെ നിന്നിറങ്ങിയപ്പോൾ"തന്നെ പഠിപ്പിച്ച മാഷാണ് വല്ല കാര്യസാധ്യത്തിനാവും തൻെ വിഷമങ്ങൾ ഇവർക്കറിയണ" .ഇതു കൂടി കേട്ടപ്പോൾ മാഷിന് ആകെ സങ്കടമായി..തന്റെ ചിന്തകൾക്ക് തെറ്റുപറ്റിയിരിക്കുന്നു.ആ നടപ്പിന് മുന്നത്തെ വേഗതയില്ലായിരുന്നു. പ്രതീക്ഷളെല്ലാം അസ്തമിക്കുന്ന പോലെ ഇനി സർ കൂടി..സമ്മതിച്ചില്ലെങ്കിൽ താനെന്തു ചെയ്യും? ഓപ്പറേഷനായി ഒരു നീക്കിയിരിപ്പു പോലുമില്ലാത്ത പെൻഷൻ കൊണ്ടു ജീവിച്ചു പോകുന്ന രണ്ടു ആത്മാക്കൾ അതിനിടയിലാണ് ആകെ തകിടം മറിച്ചു കൊണ്ടുള്ള രോഗത്തിൻ്റെ കടന്നുവരവ്. ജീവിതം എപ്പോഴും അങ്ങനെയാണ് സുഖങ്ങൾക്കിടയിൽ ദുഃഖം കൂടി വേണമല്ലോ..കളക്ട്രേറ്റിലെത്തിയപ്പോഴേകം ആകെ തളർന്നിരിന്നു.അവിടെ നിന്നു വെള്ളമെടുത്ത് കുടിച്ച് ക്ഷീണിതനായി ആ കസേരയിലിരുന്നു.വയ്യ..കുറച്ചുനേരം ഇവിടെയിരിക്കാം എന്നു ചിന്തയാൽ അവിടെയിരുന്നു..അപ്പോഴാണ് മാഷേ..എന്ന വിളി കേട്ട് നോക്കിയത്..ആ രാ..മാഷേ..എന്താ ഇവിടെ..പെട്ടെന്ന്തളം കെട്ടിനിന്ന തൻ്റെ വിഷമങ്ങളെല്ലാം ആ ചെറുപ്പക്കാരനോടു പറഞ്ഞു.പറഞ്ഞതിനു ശേഷം മാഷിന് കുറച്ചു ആശ്വാസം തോന്നി. മാഷൻ്റെ കൂടെ വരൂ..റൂമിൻ്റെ മുന്നിലെത്തിയപ്പോൾ മാഷ് വീണ്ടും ഞെട്ടി..District collector..സർ..അതു ഞാൻ ആളറിയാതെ പറഞ്ഞുപോയതാണ്..ക്ഷമിക്കണം..സാറോ മാഷിനെന്നെ മനസ്സിലായില്ലെ ഞാൻ കവലയിലെ ചായക്കട നടത്തുന്ന കൊച്ചമ്മണിയുട മോനാ..കാർത്തിക്..മാഷനറിയില്ലേ എന്നും മാഷിൻ്റെ കൈയ്യിൽ നിന്ന് അടിവേടിച്ച് പുറത്തു നിൽകുന്ന എന്നെ..ആ അടിയുടെ ചൂടുകൊണ്ടാവും എന്റെ ജീവിതത്തിൽ എന്നും നൻമകൾ മാത്രമെ ഉണ്ടായിട്ടുള്ളൂ..ദാ...ഇപ്പോൾ ഈ കസേരയിലും..അതിശയത്തോടുകൂടി മാഷ് അവനെ നോക്കികൊണ്ടിരുന്നു.റഫീക്ക്..ഇതെന്നെ പഠിപ്പിച്ച മാഷാണ്..മാഷിനു എന്താണോ വേണ്ടത് അതെല്ലാം ചെയ്തുകൊടുത്തതിനുശേഷം മാഷിനെ വിട്ടാൽ മതി.പിന്നെ ഒരു ചായ കൊണ്ടുവന്നേ..അയ്യോ ചായ വേണ്ട ഞാനിറങ്ങുവാ..മാഷ് പതിയെ എണീറ്റു..മാഷ് നിന്നേ ഒരു ചെക്കെടുത്ത് മാഷിൻ്റെ നേരെ നീട്ടി.വേണ്ട..ചെയ്തു തന്നതു തന്നെ വലിയ ഉപകാരം..അല്ല മാഷേ..ഇതു വേടിക്കണം ഒന്നും തന്നെ വിചാരിക്കണ്ട..ഇതു ദക്ഷിണയാണ് ..സന്തോഷത്തോടെ വേടിച്ച് എന്നെ അനുഗ്രഹിക്കണം..തൻ്റെ കൈയ്യിൽവച്ച ചെക്കുകണ്ട് കണ്ണുകൾ നിറഞ്ഞൊഴുകി..എല്ലാ നൻമകളും വരട്ടെ..അനുഗ്രഹിച്ച് ആ റൂമുവിട്ട് പുറത്തിറങ്ങുമ്പോൾ സന്തോഷാശ്രുക്കൾ അണപൊട്ടി ഒഴുകുന്നുണ്ടായിരുന്നു..നിയന്ത്രിക്കാനാവാതെ....