മോഡേൺ യുഗം
മോഡേൺ യുഗം
മാഷേ..എങ്ങോട്ടാ.. അതിരാവിലെതന്നെ.. "എന്റെ ടീച്ചറേ...വയസ്സായില്ലേ..കുറച്ചുനടക്കാമെന്നു വിചാരിച്ചു.ഇങ്ങനെ ഈ ഫ്ലാറ്റിൽ തന്നെയിരുന്നാൽ ശരിയാവില്ല.വയ്യാതായി കിടന്നാലും നീ തന്നെ കഷ്ടപെടണ്ടേ.. എന്തിനാ വെറുതെ..നമ്മുടെ മക്കളെ കൂടി ബുദ്ധിമുട്ടിക്കാനായി.." നീ വരുന്നുണ്ടോ?പാർക്കിലും ആ ബിച്ച്സൈഡിലുമായി നടക്കാം..ആ നാരായണൻ്റെ കടയിൽ നിന്ന് കട്ടനുമടിക്കാം..ഏയ്..നിങ്ങള് പൊക്കോളൂ.. അങ്ങനെ ഫ്ലാറ്റിൽ നിന്നിറങ്ങി നടന്നു. ആ പാർക്കിലേക്കായി കയറാനൊരുങ്ങവെ ഒരു സ്കൂട്ടർ വന്നിടിച്ചു.അയാൾ താഴെവീണു കൈമുട്ടിലെ ബ്ലഡ് കണ്ടതും ബോധരഹിതനായി.നിമിഷനേരങ്ങൾക്കു ശേഷം ബോധം വന്നപ്പോൾ അയാൾ ചുറ്റുംനോക്കി.സ്കൂട്ടർ യാത്രികർ പോയിരിക്കുന്നു.എല്ലാവരും ഓടി കൂടി വീഡിയോ പിടിച്ചു നിൽപ്പാണ്..ഒരു കൈ പോലും തരാതെ..പതിയെ തപ്പിപിടഞ്ഞ് എണീറ്റു.എല്ലാവരെയും തെല്ലുകടുപ്പിച്ചൊന്നു നോക്കി വീട്ടിലേക്കായി നടന്നു.ഗേറ്റിനിപ്പുറം ഒരു സ്ത്രീ രക്തത്തിൽ കുളിച്ചു കിടക്കുന്നതായി കണ്ടു.ഇനി തനിക്കു വന്ന ഗതികേട് അവർകേുണ്ടാവരുതെന്ന് വിചാരിച്ച് ഒരു ഓട്ടോ വിളിച്ച് സ്ത്രീയെ എണീപ്പിക്കാനൊരുങ്ങവെ ക്യാമറയുമായി രണ്ടു മൂന്നു പയ്യന്മാർ എവിടെ നിന്നോ മുന്നോട്ടുവന്നു..മാത്രമല്ല..തന്റെകൈമാറ്റി ആ സ്ത്രീ ചിരിച്ചുകൊണ്ട് "അങ്കിൾ..ഇത് പ്രാങ്ക് വീഡിയോ ആണ് എത്ര നല്ല മനുഷ്യനാ ഇതാ ഒരു ചെറിയ ഗിഫ്റ്റ്..വേടിക്കൂ U r So nice uncle Gift...അയാൾതിരികെ നടന്നു. കാലം പോയ പോക്കേ...ഒരു നെടുവീർപ്പോടെ കോളിംഗ് ബെൽ അടിച്ചതും വാതിൽ തുറന്നുകൊണ്ട്" എൻ്റെ മാഷേ ആ ഫോൺ ഒന്നു എടുത്തുടർന്നോ?വാ നമുക്ക് ലതികടീച്ചറുടെ വീട്ടിലൊന്നു പോണം.എന്താ കാര്യം പറ ടീച്ചറേ ..ഡ്രസ്സ് മാറണ്ട..ടീച്ചറുടെ ഭർത്താവു മരിച്ചു.ങ്ങേ..ഞങ്ങൾ ഇന്നലെ സംസാരിച്ചതാ നീയെന്താ മനുഷ്യനെ വട്ടാക്കുകയാണോ? നിങ്ങൾക്കെന്താ? തമാശപറയാൻപറ്റിയ കാര്യം.
അങ്ങനെ അവരാ മരണവീട്ടിലെത്തി....ചന്ദനതിരിയുടെ മണവും..കരച്ചിലും എങ്ങി എങ്ങി കേൾക്കുന്നു.ലതിക ടീച്ചറും ഭർത്താവിൻ്റെ പെങ്ങമാരും ഇരിപ്പുണ്ട്.ഏയ് മക്
കളോ..എന്നു ചിന്തിക്കുന്നതിനിടെയാണ് മാഷാ കാര്യം കാണുന്നത്. ഒരാൾ ഫോണുംകൊണ്ടു മുതദേഹത്തിനരികത്തേക്ക് പോകുന്നത്.നോക്കുമ്പോൾ മക്കളെല്ലാം വീഡിയോകോളിൽ ഇരുന്ന് കരയുകയാണ്. എല്ലാവരും കരച്ചിലോട് കരച്ചിൽ..ഇതുകണ്ട്ചുറ്റു നിന്നവരും കരയുന്നു. ഇവർക്കെന്താ..സ്വന്തം അച്ഛൻ മരിച്ചപ്പോൾ വരാത്തവരാ വീഡിയോകോളിൽ കരയുന്നു.ഇന്നലെ കണ്ടപ്പോൾ വരെ മക്കളെ പറ്റി വാതോരാതെ സംസാരിച്ച മനുഷ്യനാ.ഉം അയാൾ ദീർഘ നിശ്വാസ്മിട്ടു.സ്വയം അപ്പോളാണയാൾ ആലോചിച്ചത് അതെ"മാമ്പു കണ്ടും മക്കളെ കണ്ടും കൊതിക്കരുത്"അവിടെ നിന്നിറങ്ങി നേരെ നാലഞ്ചു തൈ വേടിച്ച് ആ ഗ്രൗണ്ടിനുള്ളിലെ ഗാർഡനിൽ നട്ടു..എന്താ മാഷേ തൈ നടുന്നേ സെക്യുരിറ്റിയുടെ ചോദ്യംകേട്ട് ഏയ്.. വെറുതെ...പിന്നീടയാൾ പോയി ഒരു നായ് കുട്ടിയെ വേടിച്ചു.മരണവീട്ടിൽ നിന്നു വന്ന ടീച്ചർ..എന്താ മാഷേ ...വേഗംപോന്നേ..പിന്നെ നാടകം കണ്ടോണ്ടു നിൽക്കണോ? നാടകമോ..അല്ല..സെക്യുരിറ്റി പറഞ്ഞുലോ കുറെ തൈ കൊണ്ടവിടെ വച്ചിട്ടുണ്ടെന്ന്.അപ്പോളാണവർ നായ്ക്കുട്ടിയെ കണ്ടത്..അയ്യോ നിങ്ങൾക്ക് പ്രാന്തുപിടിച്ചോ?എൻ്റെ ടീച്ചറേ ദേഷ്യപെടല്ലേ...ഇന്നു കണ്ടതല്ലേ..ലതിക ടീച്ചറും ഭർത്താവും എത്ര കഷ്ടപ്പെട്ടാ ..മക്കളെ പഠിപ്പിച്ച് ലക്ഷങ്ങൾ വേടിക്കുന്ന ജോലികാരാക്കിയത്.എന്നിട്ടെന്തൊ...ആരെങ്കിലും ഒരാൾ വന്നോ അച്ചനെ കാണാൻ..ആ മനുഷ്യൻ ഇന്നലെ കൂടി മക്കളുടെ സ്നേഹത്തെ പറ്റി പറഞ്ഞതാ..അയാളിത് കാണുന്നുണ്ടോ?ഇനി നമുക്കീ ഗതി വന്നു കൂടായ്കയില്ല.അതുകൊണ്ട) ഒരു മരo ഒരു മകന് തുലുമാണ് വിശ്രമികുമ്പോൾ തണലും..വിശകുമ്പോൾ ഫലവും..കൊച്ചുമക്കളാൽ പൂത്തു സന്തോഷവും വേദനിക്കുമ്പോൾ മരുന്നും ഒടുവിൽ കത്താനുള്ള വിറകും തരും. പിന്നെ ഈ നായ്ക്കുട്ടി ഇതിനേക്കാൾ നന്ദിയുള്ള ഒന്നും ഈ ഭൂമുഖത്തിലില്ല. മനസ്സിലായോ..അതിന് നമ്മുടെ മകനും ഇതുപോലെയാണെന്നാണോ പറയുന്നേ..അല്ല..വന്ന കൂടായ്കയില്ല..ടീച്ചർക്ക് ഇപ്പോഴത്തെ കുട്ടികളുടെ മനസ്സറിയാണ്ടാ..ഈ പറയുന്ന മൊബെലിൻമേലുള്ള ബന്ധവും സ്നേഹമേ ഉള്ളൂ..ഒരു നെടു വീർപ്പോടെ ആ സോഫയിലേക്ക് ചാഞ്ഞു.നാളെയുടെ ആകുലതയോടെ .