Sruthy Karthikeyan

Drama Tragedy Classics

3  

Sruthy Karthikeyan

Drama Tragedy Classics

നാരങ്ങമിഠായി

നാരങ്ങമിഠായി

1 min
13


പുഞ്ചിരിയേതുമില്ലാതെ നർമം നിറഞ്ഞ സംഭാഷണങ്ങളൊന്നുമില്ലാതെ നിരാശ കലർന്ന മുഖത്തോടെയാണ് അവളെയും കുട്ടിയെയും സ്വീകരിച്ചത്.തളം കെട്ടി നിന്ന മൗനത്തെ ഭേദിച്ചുകൊണ്ട് എന്തുപറ്റി എല്ലാവർക്കും?എന്താ ആരും മിണ്ടാത്തെ..2 3 മാസം ഞാനിവിടെ തന്നെ ഉണ്ടാവും അപ്പോ..പിന്നെ അടിച്ചുപൊളിക്കാലോ...ആ ഏഴുവയസ്സുകാരിയുടെ നിഷ്കളങ്കമായ ചോദ്യത്തിനുമുന്നിൽ കരഞ്ഞു നിലവിളിച്ചുകൊണ്ടവളുടെ അമ്മ പറഞ്ഞു." നമുക്ക് മാത്രം എന്താണ് ഇങ്ങനെ അറിയില്ല ഈശ്വരാ..കടവും കടത്തിനുമീതെ അച്ഛന് മാരകമായ അസുഖവും കൊണ്ട് നിത്യവുത്തി എങ്ങനെയോ നടന്നുപോകുന്ന ഈ അവസ്ഥയിൽ എൻ്റെ മോൾക്കും ഈ അവസ്ഥ വന്നല്ലോ...എന്തു നശിച്ച ജന്മങ്ങളാണാവോ നമ്മൾ ഈശ്വരനു കണ്ണും കാതും ഇല്ലയെന്നാ തോന്നുന്നേ" എന്നു പറഞ്ഞു കരഞ്ഞുകൊണ്ടിരുന്നുഅപ്പോൾ അവൾ പറഞ്ഞു"ദയവു ചെയ്ത് കരയരുത് നിങ്ങൾ കരഞ്ഞാൽ ഞാനും കരയും...തകർന്നുപോകും..അതെ എനിക്കു ക്യാൻസർ ആണ് മാറ്റാൻ പറ്റാത്ത അവസ്ഥയല്ലയിതു.." ഈ സമയവും കടന്നു പോകും"".പുഞ്ചിരിയോടെ സംസാരിക്കാൻ പറ്റുമെങ്കിൽ എന്റെയടുത്ത് വന്നാൽ മതി..യെന്നു പറഞ്ഞുറൂമിൽ പോയി കട്ടിലിൻമേൽ ഇരുന്നു..ഒരു നിശ്ചലാവസ്ഥ...മനസ്സിനുഭാരമാണോ..അറിയില്ല...പ്രശ്നങ്ങളുടെയും ദുഃഖങ്ങൾക്കിടയിൽ നിൽക്കുമ്പോൾ വീണ്ടും ഇങ്ങനെയൊരു അവസ്ഥ പ്രതീക്ഷിച്ചതല്ല..അല്ലെങ്കിലും ജീവിതം അങ്ങനെയാണ്..മുന്നോട്ട്.. കണ്ണിൽ ഇരുട്ടു കയറുന്നുപോലെ തോന്നി..അപ്പോളാണ് ദേവയാമി കടന്നു വന്നത്...അമ്മേ... കൈ നീട്ടിയേ...എന്താ...കൈ നീട്ടൂ ആ കൈയ്യിലേ ക്ക് ഒരു പിടി നാരങ്ങമിഠായി വച്ചുകൊടുത്തു..ഇതല്ലേ എൻ്റെ കുറുമ്പികുട്ടിക്ക് ഏറെയിഷ്ടമെന്നു പറഞ്ഞു വാരിപുണർന്നു ഉമ്മ കൊടുത്തു..എന്തെന്നില്ലാത്ത സന്തോഷത്താൽ അവൾ പൊട്ടിചിരിച്ചു..ആചിരിയാൽ അവിടം വീണ്ടും ശബ്ദ മുഖരിതമായി.             


Rate this content
Log in

Similar malayalam story from Drama