കർമ
കർമ
ബാലു തന്റെ ഭാര്യയെ അതിക്രൂരമായി മർദിചതിനു ശേഷം കുടിക്കാനായി കുപിയെടുത്തു ബാൽകണിയിലേക് നടന്നു. കസേര വലിച്ചു വതിൽ ഇരുന്നതിനു ശേഷം മൊബൈൽ എടുത്തു റീലുകൾ ഒന്നൊന്നായി കണ്ടുകൊണ്ടിരുന്നു. അപ്പോഴാണ് അച്ഛൻ അവിടെ വന്നിരുന്നത്. കണ്ടിട്ടും ഒരു ഭാവ ഭേദം ഇല്ലാതെ അവനും ഇരുന്നു. മോനെ.. ഞാൻ ഇവിടെ വന്ന അന്ന് മുതൽ കാണുന്നതാണ്. പാവമല്ലേ അവൾ... എന്തു തെറ്റ് ചെയ്ത് നിന്നോട്.. ഇങ്ങനെ ഉപദ്രവിക്കാൻ ഒന്നുമില്ലെകിലും നിനക്ക് ഇത്ര വിദ്യാഭ്യാസം ഉള്ളതല്ലേ.. നല്ല ജോലി ഉള്ളതല്ലേ... നിനക്ക് വേണ്ടേൽ ഡിവോഴ്സ് ചെയ്യൂ.. അല്ലാതെ ഇങ്ങനെ .. പറഞ്ഞു തീരുന്നതിനു മുന്നേ ആ ഫോൺ എടുത്ത് വലിച്ചെറിഞ്ഞു ചിന്നഭിന്ന മായി അതു നാലു പാടും വിതറി. അച്ഛനെന്നെ ഉപദേശിക്കരുത് ഇതു സ്വന്തം ജീവിതത്തിൽ പാലിച്ചെകിൽ എന്റെ അമ്മ ഇത്ര പെട്ടെന്ന് മരിക്കില്ലായിരുന്നു . ഞാനൊരിക്കലും അമ്മയില്ലാത്തവനാവില്ലായിരുന്നു. എന്റെ അമ്മ.. എത്ര സന്തോഷത്തോടെ ഇരുന്നേനെ എന്നിട്ട്... ഞാൻ. ഞാൻ നിങ്ങളെ കണ്ട പഠിച്ചേ.. അല്ലാതെ .. ഉം.. അടുത്ത പെഗ് അടിച്ചു അവിടെ കിടന്നു. ഒന്നും പറയാനാവാതെ അച്ഛൻ അവിടെ നിന്നു.
