ഒരുവൾ
ഒരുവൾ
ബലൂൺ കണക്കെ അവളുടെ ഹൃദയം നിലച്ചുപോയി. അവളെ കാണാനായി ജനപ്രവാഹം ഒഴുകി. അവൾ എല്ലാവർക്കും പ്രിയകരി ആയിരുന്നു, ഏവരുടെയും വിഷമം മാറ്റാനായി ഓടി നടന്ന, പുഞ്ചിരി കാണാൻ ഏറെ ഇഷ്ട്ടപെട്ടിരുന്നവൾ. ഒരു സുപ്രഭാതതിൽ ആരോടും പറയാതെ യാത്രയായി. കണ്ടു നിന്നവർ കണ്ണുനീർ തൂകി.... നെഞ്ചുപൊട്ടി കരയുന്നമാതാ പിതാക്കൾ... അങ്ങനെ ആ നിര നീണ്ടു പോയി. ആരോടും മിണ്ടാതെ അവളുടെ റൂമിലേക്കു കടന്ന പ്രിയ സുഹൃത്തിനു ഒരു ഡയറി കിട്ടി. അതിൽ ഇങ്ങനെ എഴുതി "ഏവരയും സന്തോഷപ്പിക്കാനുള്ള അവരുടെ ദുഃഖം മാറ്റാനുള്ള തിരക്കിൽ സ്വയം മറന്നു പോയ ചുറ്റും ആളുകളേറെ ഉണ്ടായിട്ടും ഒറ്റപ്പെട്ടുപോയ പെൺകുട്ടി "അതു വായിച്ചു തീരും മുന്നേ കണ്ണുനീർതുള്ളികൾ അവിടെ സ്ഥാനം പിടിച്ചിരുന്നു.. ---------------------------
