Sruthy Karthikeyan

Classics Others

4  

Sruthy Karthikeyan

Classics Others

പ്രവാസി

പ്രവാസി

1 min
299


തൊടിയിലെ പയർ പൊട്ടിച്ച് പറമ്പും നനച്ച് ..തറവാട്ടമ്പലത്തിലെ പൂരവും കൂടി കൂട്ടുകാരുടെ കൂടെ കുശലം പറഞ്ഞ് അരയാലിൽ ചുവട്ടിലിരിക്കുമ്പോൾ കിട്ടുന്ന സന്തോഷവും,ഭക്ഷണം കഴിച്ച് അമ്മയുടെ സാരിത്തുമ്പിൽ മുഖം തുടക്കുമ്പോൾ..ഉമ്മറകോലായിൽ അച്ഛനുമായി തമാശ പറഞ്ഞിരിക്കുമ്പോൾ കിട്ടുന്ന സമാധാനവും ഒന്നിനും നൽകാനാവില്ല. ഭൂമിയിലെ സ്വർഗം വീടാണ് എന്നുപറയുന്നത് എത്രയോ ശരിയാണ്.ടാ...... മനുവിളിച്ചു. നീ ഇവിടെ മരുഭൂമിയുടെയും .. ആകെയുള്ള രണ്ടു മൂന്നു കെട്ടിടത്തിൻ്റെ ചന്തം നോക്കി നിൽക്കുകയാണോ? വാ..ഡ്രസ്സ് മാറ് ജോലിക്ക് പോകണ്ടേ?  ഉം.. പോണം .." കണ്ണിൽ തെളിയുന്നതെല്ലാം മനോഹരമായ ദൃശ്യങ്ങളാണ്..കണ്ണടച്ചു തുറക്കും മുമ്പ് കാലം കൊണ്ടു വന്നു മുന്നിൽ വച്ചു തന്ന പ്രാരാബ്ദത്തിൻ ഭാണ്ഡവുമേറി കൊണ്ട് വീണ്ടുമൊരു പ്രവാസി".അവൻ ദീർഘനിശ്വാസമിട്ടു കൊണ്ട് തിരിഞ്ഞു.                              __________


Rate this content
Log in

Similar malayalam story from Classics