STORYMIRROR

Gopika Anilkumar

Classics Inspirational

2  

Gopika Anilkumar

Classics Inspirational

പ്രിയപ്പെട്ട പുസ്തകവും കഥാപാത്രവും

പ്രിയപ്പെട്ട പുസ്തകവും കഥാപാത്രവും

1 min
164

മലയാളികൾക്ക് എക്കാലവും പ്രിയപ്പെട്ടതാര് എന്ന് ചോദിച്ചാൽ, ഒരു ഉത്തരമേ ഉള്ളൂ: ബഷീർ. വൈക്കം മുഹമ്മദ് ബഷീർ. അദ്ദേഹത്തിൻറെ ഓരോ കഥകളിലും എന്താ പറയാ, ഒരുപാട് പ്രത്യേകതകൾ ഒളിഞ്ഞുകിടപ്പുണ്ട്. ഏത് പുസ്തകം എടുത്തു വായിച്ചാലും അതിൽ നമ്മൾ ജീവിക്കുന്നത് പോലുള്ള ഒരു തോന്നലാണ് ഉണ്ടാകുന്നത്. ബഷീറിൻറെ പ്രേമലേഖനം എന്ന കഥ അതിമനോഹരമായി അദ്ദേഹം വിവരിച്ചിരിക്കുന്നു. അദ്ദേഹത്തിൻറെ എല്ലാ കഥകളിലും പറയുന്ന കഥാപാത്രങ്ങൾ ഇപ്പോഴും എപ്പോഴും മനസ്സിൽ തങ്ങി നിൽക്കുന്നവയാണ്. എൻറെ കുട്ടിക്കാലത്ത് നാലാം ക്ലാസ്സിൽ അദ്ദേഹത്തിൻറെ ഒരു കഥ പഠിച്ചിട്ടുണ്ട്, പാത്തുമ്മയുടെ ആട്. അന്ന് പഠിച്ചത് ആയാലും ഇപ്പോഴും കഥ മനസ്സിൽ മായാതെ കിടപ്പുണ്ട്. ഇതിൽ നിന്ന് വ്യക്തമാണ് അദ്ദേഹം എഴുതുന്ന ഓരോ കഥാപാത്രങ്ങളും കഥകളും വളരെ അത്ഭുതം നിറഞ്ഞവയാണ്.


ଏହି ବିଷୟବସ୍ତୁକୁ ମୂଲ୍ୟାଙ୍କନ କରନ୍ତୁ
ଲଗ୍ ଇନ୍

Similar malayalam story from Classics