Gopika Anilkumar

Drama Inspirational

3.5  

Gopika Anilkumar

Drama Inspirational

വിവാഹം കൊണ്ട് നാം എന്ത് നേടുന്നു?

വിവാഹം കൊണ്ട് നാം എന്ത് നേടുന്നു?

1 min
297


വിവാഹം എന്നത് പവിത്രമായതും മഹത്തായതുമായ കാര്യമാണ്. പുരാണ കാലം മുതലേ ഒന്നിച്ചു ജീവിക്കാനും അടുത്ത തലമുറയെ സൃഷ്ടിച്ച് വളർത്താനും പങ്കാളികൾക്ക് സാമൂഹികമായി വിവാഹത്തിലൂടെ അംഗീകാരം ലഭിക്കുന്നു.


വീടിനേയും ബന്ധുക്കളേയും ത്യജിച്ച് ഒരു സ്ത്രീ മറ്റൊരു പുരുഷന്റെ മുന്നിൽ പ്രാർത്ഥനയോടെ തലകുനിച്ചു താലിചാർത്താൻ നിൽക്കുമ്പോൾ അവൾ ഒന്ന് മാത്രമേ പ്രാർത്ഥിക്കുകയുള്ളു: "ജീവിതകാലം മുഴുവനും എന്നെ സംരക്ഷിക്കാനും സന്തോഷങ്ങളിലും സങ്കടങ്ങളിൽ പങ്കുചേർന്ന് എന്നെ കൈ വിടാതെ സംരക്ഷിക്കാൻ കഴിവുള്ള ധീരനായ എന്റെ പുരുഷനു ആയുരാരോഗ്യം നൽകി എന്റെ താലിയെ എന്റെ അവസാന ശ്വാസം വരെ സംരക്ഷിക്കണേ ഭഗവാനെ" എന്ന്. അതുപോലെ "കന്യാദാനത്തിലൂടെ" തന്റെ മകളെ സംരക്ഷിച്ചു കൊള്ളണം എന്ന ഉറപ്പിലും പ്രാർത്ഥനയിലൂടെയുമാണ് ഓരൊ പിതാവും തൻ്റെ മകളെ പുരുഷന്റെ കൈയ്യിൽ ഏൽപ്പിക്കുന്നത്.


വിവാഹം കഴിഞ്ഞാൽ അറിയാതെ പോലും "സംശയം" എന്ന പദം ഒരിക്കലും കടന്നുവരാൻ അനുവദിക്കരുത് കാരണം ഈ ഒരു പദം മതി ജീവിതം തകരാൻ. എന്നാൽ നേരെ മറിച്ച് "വിശ്വാസം" എന്ന പദം മരണം വരെയും കൂടെ കൂട്ടുകയും വേണം.

അതിനാൽ പരസ്പരം എല്ലാ കാര്യങ്ങളും തുറന്നു പറഞ്ഞു എല്ലാ പ്രശ്നങ്ങളേയും ഒരുമിച്ച് നേരിട്ട് പതിപരമേശ്വരായ നമഹ എന്ന രീതിയിൽ വേണം ഓരോ ദമ്പതികളും ജീവിക്കാൻ. 


Rate this content
Log in

Similar malayalam story from Drama