പഴമയുടെ ഗന്ധം
പഴമയുടെ ഗന്ധം
പഴമയുടെ ഗന്ധം മണക്കുന്ന തറവാട്; ഉപ്പിലിട്ട മാങ്ങയുടെയും, നെല്ലിക്കയുടെയും രുചിയോർമ്മകൾ. മണ്ണപ്പം ചുട്ടുകളി, കച്ചി കളി, ഈർക്കിൽ കളി, എറിപ്പന്ത് കളി അങ്ങനെ നീണ്ടു പോകുന്നു കളികൾ. ഇറയത്ത് കണ്ണടയും വച്ച് ഇരിക്കുന്ന മുത്തശ്ശിയുടെ ഇടത് വശത്ത് കോളാമ്പിയും വലത് വശത്ത് ഇടികല്ലിൽ കപ്പലണ്ടി ഇടിക്കുന്നു. അങ്ങേയപ്പുറത്ത് ചാരുകസേരയിൽ വിശ്രമിക്കുന്ന മുത്തശ്ശൻ. തെക്കേ മുറി, വടക്കേ മുറി അങ്ങനെ നീണ്ട് കിടക്കുന്നു മുറികൾ. പുസ്തകങ്ങളുടെ ഗന്ധം നിറഞ്ഞ മുറികൾ. എഴുത്തോല നിറഞ്ഞ മേശ. അടുപ്പിന്റെ പുകയും അരപ്പ് കല്ലും ഉള്ള അടുക്കള.
അങ്ങനെ ഒരിക്കലും മായാതെ പഴമയുടെ ഗന്ധം എല്ലാവരുടേയുള്ളിലും ഉണ്ടാകും.