യാത്രാമൊഴി
യാത്രാമൊഴി
ആരോടാണ് യാത്ര പറയേണ്ടത്... കേൾക്കാൻ ആരും തന്നെ ഇല്ല...
സ്വയം എന്നോടല്ലാതെ... !
ആർക്കു വേണ്ടി കരയണം...
എന്തക്കയോ കൂടെ ഉണ്ടന്ന വിശ്വാസം... , അതായിരുന്നു എന്റെ ജീവിതം...
പക്ഷെ,
അതൊരു തോന്നലായിരുന്നു...
ആരും ആർക്കുവേണ്ടിയും കാത്തു നിൽക്കില്ല...
ആർക്കും സമയം ഇല്ല ...
മരണം പോലും കോമാളിയെ പോലെ വന്നു പോകുന്നില്ലേ ...
അപ്പോൾ ഞാനോ,
എനിക്കു അപ്പോൾ യാത്ര പറയേണ്ടതില്ലല്ലോ...
കാരണം...
ഞാനും ഒരു കോമാളി ആണല്ലോ..
രംഗബോധം ഇല്ലാത്ത മരണദേവത !!!
ആരും ഒന്നും അറിയില്ല. ആരും ഒന്നും കേൾക്കതുമില്ല...
ഒന്നും പറയാതെ, ചോദിക്കാതെ ..., എവിടെയും ചെല്ലാം...
അതാണ് മരണം... അതെ ഞാനും മരണം ആണ്...
വേർപാടിന്റെ ഗന്ധം ഉള്ള ഇതുവരെ പുഷ്പിക്കാത്ത കനൽ മരം ആണ്... !!!
ആരുമില്ലാത്തവൾ എങ്കിലും,,
വെറുതെ ഒരു യാത്ര മൊഴി ഞാനും പറഞ്ഞു കൊള്ളട്ടെ. !!!
