ഇതാണോ മാതൃഹൃദയം
ഇതാണോ മാതൃഹൃദയം


ഹൃദയമെന്തന്നവൾ പറഞ്ഞത്
ചിരിയിലൂടെ
ആണ്...
എന്നാലവളുടെ
ഉരുകുന്ന
ഹൃദയമാരും
കണ്ടതുമില്ല...
ഒരുപക്ഷെ ഇതാണോ മാതൃഹൃദയം...?
മാറു-
ചുരത്തുമ്പോളാ-
ദ്യമായി
തോന്നിയതെന്താണന്നു
അറിയില്ലെങ്കിലും
അല്ലങ്കിൽ
ഓർമയില്ലെങ്കിലും
അതെ മാറിൽ
കുത്തിയിറക്കിയ കത്തിയിൽ
തണുത്തുറഞ്ഞു കൂടിയ
കരടായിരുന്നോ
ഒരുപക്ഷെ മാതൃഹൃദയം...?
കണ്ണു നിറയുമ്പോഴും
കാലിട-
റുമ്പോഴും
താങ്ങിയ
ഹിമ കണമാണോ
മാതൃഹൃദയം...?
നിദ്ര പൂകാതെ നിലാവിനെ കണ്ടിരുന്ന
രാത്രിയിൽ
നക്ഷത്ര-
താരാട്ടായി
ഉയർന്ന
സംഗീതമായിരുന്നോ
മാതൃഹൃദയം...?
തിളച്ചു നിശ്ചലം നിന്ന
പാതി സ്വപ്നങ്ങളിൽ
ധാര കോരിയിരുന്നതാണോ മാതൃ ഹൃദയം...?
വിടർന്ന
കൗതുകം പോലെ
കലകളിലെ സംഗീതമാണോ
മാതൃഹൃദയം...?
സ്വരങ്ങളുതുരുന്ന ചുണ്ടുകളിൽ
ക്യാൻവാസിലെ വർണം പോലെ
നഗ്‌നമായ മാറിലുറങ്ങാൻ
വീണ്ടും മുകുളങ്ങൾ
സൃഷ്ടിക്കുന്ന
അനുഭൂതിയാണോ മാതൃഹൃദയം...