കടൽ
കടൽ


നീല പരവതാനി പുതച്ചവൾ ശാന്തമായി മയങ്ങുന്നു,
കൊടുംകാറ്റിൻ സമം അട്ടഹസിക്കുന്നതും അവൾ തന്നെ...
ആർത്തിരമ്പുന്ന കടലിൻറെ ഗാഭീര്യം
കണ്ണുചിമ്മാതെ ഞാൻ ആസ്വദിച്ചിടുന്നു...
വെള്ളത്തിൽ ചേർന്നങ്ങുറങ്ങും ഉപ്പിൻ കണങ്ങൾ,
ബന്ധത്തിന് വില ചൊല്ലി കൊടുത്തു...
അകലെയാണെങ്കിലും മനസുകൾ വേരുകളെങ്കിൽ,
ആ അകലങ്ങൾ എല്ലാം അകലങ്ങളേ അല്ല...
കുതിച്ചങ്ങു ചാടുന്ന തിര തൻ സൗന്ദര്യം,
ഏതു വർണ്ണനകൾക്കും മീതെ നൃത്തമാടിടുന്നു...
വീഴ്ചകൾ ഏറെയെങ്കിലും തളരാതെ പിന്നെയും കുതിക്കുന്നവൾ...
ഇടറിയ മനസ്സെല്ലാം ശാന്തമായിടും,
ആ കടലിൻറെ സൗന്ദര്യം അത്ര മനോഹരം...
അവളിൽ നിന്നുതിരുന്ന സൂര്യ രശ്മികൾ,
തലചായ്ച്ചാ മടിയിൽ വന്നലിഞ്ഞു ചേർന്നു...
കടലമ്മ കള്ളി എന്നാ പൂഴിയിൽ കുറിക്കുമ്പോൾ,
തിരയതു മായ്ചിട്ടു മറയുന്നു...
ഞണ്ടുകൾ, മീനുകൾ, സ്രാവുകൾക്കെലാം അമ്മയാ നീല പരവതാനി...
തൻറെ നെഞ്ചോടു ചേർത്തു താരാട്ടു പാടിയുറക്കുന്നവൾ...
ആ അമ്മതൻ തണലിൽ ഏവരും മയങ്ങുന്നു,
മൃദുലമാം കരങ്ങളിൽ ഏവരും ഭദ്രം എന്നോതി കടൽ കാറ്റു വീശുന്നു...