പുഞ്ചിരി
പുഞ്ചിരി
കെട്ടിയാടാൻ വേഷങ്ങൾ
ആയിമായിരം,
രംഗബോധമില്ലാ കോമാളി
ഇനിയെൻ വേഷം.
പട്ടിണി കണ്ട്, പീഡനം കണ്ട്
ദുഃഖം കണ്ട്, ദുരിതം കണ്ട്
കണ്ണീരൊതുക്കി പുഞ്ചിരി
വിതറും ഞാൻ കോമാളി.
കുണ്ഠിതപ്പെട്ടു ഭാരം പേറി,
ആകുലശങ്കകകൾ കൂടെ കൂട്ടി,
വേഗത്തിൽ ഗമിക്കും
മർത്യാ നോക്കൂ,
പുഞ്ചിരിക്കൂ, ഞാൻ കോമാളി.
ജാനനമരണങ്ങളെന്നാലും,
രോഗാരോഗ്യങ്ങലെന്നാലും,
സമ്പന്നദരിദ്ര്യങ്ങളിലെന്നാലും,
ഉയർച്ചതാഴ്ചകളിൽ കൂടിയും,
പുഞ്ചിരിച്ചുകൊണ്ടീ ജന്മം,
പുഞ്ചിരിക്കാനായീ ജന്മം,
ഞാൻ കോമാളി.