കവി കവിയല്ല
കവി കവിയല്ല


കവിതകൾ കടങ്കഥകളല്ലോ
ആർക്കും പിടികൊടുക്കാതങ്ങനെ
കുറിച്ചവന്റെ തലയതിൽ
ഏറിയ പങ്കും ഒളിവിലങ്ങനെ
കിടക്കും കടങ്കഥകൾ.
ആയതിനാൽ കവിതകൾ പലതും
കടങ്കഥകൾക്കപ്പുറം പഴങ്കഥകളല്ലോ.
കവി കവിയല്ല,
കവിയിൽ കവിതയുമില്ല,
ഉള്ളിലെവിടെയോ നീറിവിങ്ങുന്ന,
കച്ചികൂനയിൽ ഉയർന്നുപോങ്ങുന്ന
പുകച്ചുരുൾ തൂവലിൽ ചാലിച്ചെ-
ഴുതുന്നവരാണ് കവിയും കവയത്രിയും.
കണ്ണീരിലും കവിയുണ്ട്
ചുടുചോരയിലും കവിയുണ്ട്
ആണിലും പെണ്ണിലും കാവ്യമുണ്ട്.
കവിയിൽ കവിതയില്ലെങ്കിലും
കവിതകളിൽ കഥയുണ്ട്
കഥയെ കാച്ചികുറുക്കി
ഒതുക്കി സൂക്ഷിക്കുകയാണ് കവി.
തട്ടി മറിഞ്ഞുവീഴുന്ന കഥകളെ
കവിതകളെന്ന് തെറ്റിദ്ധരിച്ചു
വെള്ളം ചേർക്കാതെ
വിഴുങ്ങുന്ന നമ്മളും
വെള്ളം ചേർത്താൽ
കവിത കഥയാകും.
വീണ്ടും പറയട്ടെ,കവി കവിയല്ല
കവിയിൽ കവിതയുമില്ല
എല്ലാം കടംകഥകളാണ്...
വെറും പഴങ്കഥകളാണ്...