STORYMIRROR

Binu R

Abstract

4  

Binu R

Abstract

കവിത :- ഹോളി.രചന :- ബിനു. ആർ.

കവിത :- ഹോളി.രചന :- ബിനു. ആർ.

1 min
312

നിറങ്ങൾ നൃത്തം ചെയ്യുന്നു

നിറമുള്ള മനസ്സുകളിൽ

വർണ്ണങ്ങൾ വർണ്ണവിസ്മയം

തീർക്കുന്നു നിറംനിറഞ്ഞ

വിസ്മയ രാവുപകലുകളിൽ

പുരാണത്തിലെവിടെയോ

പറഞ്ഞുവച്ചൊരാപുരാവൃത്ത

കഴ്ചകളിലൊരു വന്ദ്യയാദവൻ


രാധതൻ നെറ്റിയിൽ

നിറച്ചാർത്തണിഞ്ഞ കുങ്കുമം 

കുഴലിൽ വലിച്ചെടുത്തു

നിറച്ചൊരാവർണങ്ങൾ

ഊതിയകറ്റിയൊരു നേരം

പിറന്നുവീണു ഹോളിയെന്നൊരു

ഉത്സവം,നിറത്തിൽ വർണ്ണങ്ങൾ

ചാലിച്ചൊരു നിറനിറ മഹോത്സവം!


നിറഞ്ഞമനസ്സിൻനേർക്കാഴ്ചകൾ

കാണാം സാഹോദര്യത്തിൻ

വിസ്മയത്തുടിപ്പുകൾ,ആഹ്ലാദിച്ചു

കൊണ്ടാടപ്പെടുന്ന നിറവർണ്ണങ്ങൾ-

തൻ ആരവങ്ങൾ!


Rate this content
Log in

Similar malayalam poem from Abstract