STORYMIRROR

Arjun K P

Abstract Others

4  

Arjun K P

Abstract Others

ഭാഗ്യനിർഭാഗ്യങ്ങൾ

ഭാഗ്യനിർഭാഗ്യങ്ങൾ

1 min
272


ഭാഗ്യനിർഭാഗ്യങ്ങൾ മാറി മറിയുന്നു

ജീവിതം കുമിളയായൊഴുകിടുമ്പോൾ...

ഭാഗ്യമെന്നോ നാം കരുതിയതെല്ലാമേ 

ഇന്നു നേരെ വിപരീതമായിടുന്നു...


വിജനമാം വനവീഥിയിൽ നാം

വഴിയറിയാതെ കുഴങ്ങി നിൽപ്പൂ...

നിരാശയുടെ മൂടുപടമെടുത്തണിഞ്ഞു

ചെറുപുഞ്ചിരികൾ മറഞ്ഞിടുന്നു...


അന്ധവിശ്വാസങ്ങളൊക്കെയുമേ

അന്ധത തീർത്ത നാൾവഴിയിൽ...

ഭാഗ്യത്തെ കാത്തിരുന്നിരുന്നു

നാം നിർഭാഗ്യമെന്നു പഴിച്ചിരുന്നു...


ഭാഗ്യനിർഭാഗ്യങ്ങൾക്കപ്പുറത്ത്

നാം പരിശ്രമിക്കാനായ് മറന്നിരുന്നു...

അന്ധത മാറിയിരുൾ നീങ്ങവേ

തെളിയുന്നു മനതാരിൽ മാർഗങ്ങളും...

ചിതൽ വന്നു മൂടിയെൻ ചിന്തകളും...



 


Rate this content
Log in

Similar malayalam poem from Abstract