STORYMIRROR

Arjun K P

Drama Romance Classics

4  

Arjun K P

Drama Romance Classics

വിരഹമഴ

വിരഹമഴ

1 min
251

അരികിലൊരു വേള നിൻ സാമീപ്യമില്ലാതെ

നിനവിലൊരു മാത്രയും കൊഴിഞ്ഞു പോകെ...


നീയെന്നെ വാക്കിന്റെയാഴത്തിൽ ഞാനിന്നു

വിരഹത്തിൻ മഴയിൽ കുതിർന്നിടുന്നു....


പാതിരാവിന്റെ ജാലകപ്പാളികൾക്കരികിലായ്

ഭിത്തിയിൽ ചാരി ദൂരെ മിഴി നട്ടു നിൽക്കവേ...


സാകൂതമെന്റെ മിഴികളെയെന്നും പുണരുന്ന

നിൻ പ്രിയമൗനമോർത്തിടുന്നിന്നു ഞാൻ....


എന്നുമെന്നെക്കുഴയ്ക്കുന്ന നിന്റെ മന്ദസ്‌മിതം

എൻ മനോരാജ്യത്തിൻ പടി കടന്നെത്തുന്ന


സുഖമുള്ളോരോർമ്മ തൻ മൃദുസാന്ത്വനം....

നിൻ മേനിയഴകിൻ വികാരദീപ്തിക്കു മേൽ 


പൂവിട്ടു നിൽക്കും നിൻ മദനാരാമമാകെ

പുഷ്പസുഗന്ധം പരത്തുന്ന വേളയിൽ...


നീ മെല്ലെ നാണത്താൽ കണ്ണു ചിമ്മുമ്പോൾ

എൻ കവിളുകൾ മെല്ലെ നുള്ളിയിരുന്നുവോ....


ഇനിയൊരു മാത്ര നീയെന്നരികിലില്ലാതെ

വിരഹമഴയൊരു തുള്ളി നനയുവാനാകാതെ

കാത്തിരിപ്പൂ ഞാൻ നീയരികിലെത്തുവാൻ....



Rate this content
Log in

Similar malayalam poem from Drama