STORYMIRROR

Binu R

Drama

4  

Binu R

Drama

അർദ്ധരാത്രിയിൽ സൂര്യനുദിച്ചാൽ.

അർദ്ധരാത്രിയിൽ സൂര്യനുദിച്ചാൽ.

1 min
270


അർദ്ധരാത്രിയിൽ സൂര്യനുദിച്ചാൽ

അല്പന്മാർ കുടപിടിക്കുന്നതുകാണാം

വെളുത്തപല്ലുകൾ മാറ്റിയിട്ട്

സ്വർണ്ണപ്പല്ലുകൾ

തിരുകിയവരെക്കാണാം

അന്തോം കുന്തോമില്ലാതെ

തിരിഞ്ഞുമറിഞ്ഞു നടക്കുന്നവരെ കാണാം


മുടിയിലെല്ലാം മുല്ലപ്പൂവും ചൂടീട്ട്

കാണുന്നവരെയെല്ലാം

നോക്കിച്ചിരിക്കുന്നവരെ കാണാം

പകലന്തിയാവോളം പാവങ്ങളെയെല്ലാം

കുരങ്ങുകളിപ്പിച്ചിട്ട്

നിറഞ്ഞമടിശീല അഴിക്കുന്നവരെക്കാണാം

പണമെല്ലാം എണ്ണിപ്പകുത്തിട്ട്

പലരേയും പുലഭ്യം പറയുന്നവരെക്കാണാം

കാണാപ്പൊന്നുകളെന്നു നിനച്ചിട്ട്

മടിയിൽ തിരുകിയ ബീഡി പുകച്ചിട്ട്

മാനത്തൊക്കെയൊന്നുവിഹഗ -

വീക്ഷണം നടത്തിയിട്ട് 

പറന്നുനടക്കാമെന്ന ചിന്തകളെ

ഭ്രാന്തുപിടിപ്പിക്കുന്നവരെക്കാണാം.


അർദ്ധരാത്രിയിൽ സൂര്യനുദിച്ചാൽ

പലനിറങ്ങളും മാറിമാറിയുന്നതുകാണാം

നീലകൾ ചുവപ്പായും പച്ചകൾ നീലയായും

മാറുന്ന വർണ്ണപ്രപഞ്ചങ്ങൾ കാണാം

സ്വകാര്യതകൾ പരസ്യങ്ങളാകുന്നത്

അസ്വീകാര്യങ്ങൾ സ്വീകാര്യങ്ങളാകുന്നത്

വട്ടമേശകളിൽ കൊഴുപ്പുകൾ നിറയുന്നത്

ശത്രുക്കൾ സൗഹൃദങ്ങളാകുന്നത്

ഗൗരവങ്ങൾ പൊട്ടിച്ചിരികളാകുന്നത്

വായിൽ തെളിയാഭാഷണങ്ങളിൽ

സദാചാരം കേട്ടുപൊട്ടണത്

ചിന്തകളിൽ അവലക്ഷണങ്ങൾ നിറയുന്നത്

ചെയ്തികളിൽ ചതികൾ പിറക്കുന്നത്

കൺനിറയെ കാണാം.


അർദ്ധരാത്രിയിൽ സൂര്യനുദിച്ചാൽ

അകംപൊരുളും പുറംപൊരുളും

അടിവച്ചങ്ങനെയകമേ നിറഞ്ഞുവലിഞ്ഞു

ജീർണ്ണതയാൽ നാസിക പൊത്തുംവണ്ണം

ഏറെ ദുർഗന്ധം നിറഞ്ഞെല്ലാം

ഇരുകാലികളുടെ നർമ്മസല്ലാപങ്ങളെല്ലാം

കണ്ടുകൺമിഴിഞ്ഞു രാപ്പാർക്കാം...

        


Rate this content
Log in

Similar malayalam poem from Drama