അമ്മേ നീ ഒരു ദേവാലയം...
അമ്മേ നീ ഒരു ദേവാലയം...


അമ്മേ...!
നീ
ആരാണെന്നറിയാതെ
വേദനിപ്പിച്ചിരുന്നുവോ...?
അതെ...
എനിക്ക് അറിയില്ലാരുന്നു...
എന്റെ നാവിന്റെ ബലം നീ ആയിരുന്നു എനിക്ക്
അറിയില്ലാരുന്നു...
എന്റെ കാലുകളിലെ ഞരമ്പുകളിൽ
ദേവി മാതേ അമ്മയുടെ ചോരയാ എന്ന-
റിയില്ലാരുന്നു...
എന്റെ കണ്ണിൽ വാത്സല്യം എഴുതിച്ചതും നീ അല്ലെ
അമ്മേ...
ഓരോ
ദിനവും വേദനിപ്പിക്കുമ്പോഴും തിരികെ
കണ്ണീരിൽ കുതിർന്ന
സ്നേഹ ഗാനാർച്ചന നടത്തിയ അമ്മേ
നീ
ഒരു
ദേവാലയമാണെന്ന്
അറിയില്ലാരുന്നു...
ഇന്ന തിരിച്ചറിയുമ്പോൾ
വെന്തുരുകകയായിരുന്നു
എന്റെ ഉള്ളം...
എന്തു ചെയ്താൽ പരിഹാരം
എന്നറീല...
എങ്കിലും
ദിനവും നിനക്ക്
പൂജ
ചെയ്യുകയാണ് ഞാൻ...
അമ്മേ എനിക്ക് മോക്ഷം തരൂ...!