ചേട്ടൻ
ചേട്ടൻ


ഒരേ വയറ്റിൽ പിറക്കാൻ കഴിഞ്ഞില്ലേലും
ഒരേ അമ്മയുടെ ലാളനയേറ്റില്ലേലും
ഒരേ അച്ഛൻറെ കൈ പിടിച്ചു നടന്നില്ലേലും
നീയെന്നുമെൻ ചേട്ടൻ തന്നെ
എന്റെ മുഖം ഒന്ന് വാടിയാൽ
നിൻറെ കണ്ണുകൾ എന്തേ നിറയുന്നു
പറഞ്ഞു മനസ്സിലാക്കാൻ കഴിയാത്ത ലോകത്തു
മുഖം കണ്ടെൻറെ മനസ്സറിഞ്ഞു നീ
ഏവരും എന്നെ വിട്ടകന്നപ്പോഴും
എന്റെ കൈ പിടിച്ചു കൂടെ നിന്നവൻ നീ
മറഞ്ഞിരുന്നു കുറ്റം പറയുന്നവരുടെ ഇടയിൽ
എനിക്കായി ഏവരെയും ശകാരിച്ചവൻ നീ
എനിക്കായി എല്ലാം ചെയ്യുന്ന നിന്നെ
ഒരിക്കൽ പോലും ചേട്ടനെന്നു വിളിച്ചില്ലല്ലോ ഞാൻ
കുഞ്ഞനിയത്തിക്കായി കൊച്ചു തമാശകൾ
കാണിച്ചും നിന്നെ നീ തന്നെ കളിയാക്കിയും&nbs
p;
എന്നെ രസിപ്പിക്കുമ്പോൾ എന്റെ പുഞ്ചിരി
കാണാൻ കൊതിക്കുന്ന നിൻറെ മനസ്സറിയുന്നു ഞാൻ
എൻ കഴിവുകളെ പ്രോത്സാഹിപ്പിച്ചു
യെൻ വിജയത്തിലും പരാജയത്തിലും
ഒരു പോലെ എന്നടുത്തു നിന്ന്
നെഞ്ചോടു ചേർത്തു നീ
എനിക്കൊരു ഏട്ടനുണ്ടായിരുന്നെങ്കിൽ എന്ന്
ചിന്തിക്കാൻ പോലും അവസരം നൽകാതെ
കൂടെ പിറന്ന ചേട്ടനുള്ളവർ പോലും കൊതിക്കുന്ന
മട്ടിൽ എന്നെ സ്നേഹിച്ചു നീ
എന്നെ പോലെ ഒരായിരം ചേട്ടനില്ലാത്തവർക്കു
ചേട്ടനായി നിന്നെപ്പോലൊരാളെന്നുമുണ്ടാവും
ഈ വാശിക്കാരി അനുജത്തിയുടെ ആശകൾ
തീർക്കാനായ് ആശ്രാന്തം പരിശ്രമിക്കുന്ന
എൻപൊന്നോമന ചേട്ടന് രക്ഷാബന്ധൻ
ആശംസകൾ നേർന്നു കൊള്ളുന്നു ...