ഓർമ്മ
ഓർമ്മ


മറക്കാൻ നിനയ്ക്കുകിൽ അടുക്കുന്നു നീ
ഓർക്കാൻ നിനയ്ക്കുകിൽ അകലുന്നു നീ
പരീക്ഷയെഴുതും കുഞ്ഞു അവൻറെ
മസ്തിഷ്കത്തെ ചികഞ്ഞിട്ടും നീ
അതു കാണാത്തപ്പോൾ എന്തേ
പ്രണയ നൈരാശ്യത്താൽ എല്ലാം
മറക്കാൻ നിനക്കുന്ന കാമുകൻ
കാമുകിമാരിൽ നീ വരുന്നു
ഹൃദയത്തെ പിളർന്നാലോ എന്ന്
ചിന്തിക്കും വണ്ണം എന്തേ നീ
അവരിൽ നിന്നകലാൻ മടിക്കുന്നു
ആശിക്കുന്നത് കിട്ടുമ്പോൾ ആ
ആശയുടെ ഓർമ്മകളെവിടെ
ആശിച്ചു കിട്ടാത്തപ്പോൾ അതേ
ആശയുടെ ഓർമ്മകൾ എന്തിനെൻ
മനസ്സിനെ വേദനിപ്പിക്കുന്നെന്നറിവീല