അച്ഛന്റെ കത്ത്
അച്ഛന്റെ കത്ത്


ഉമ്മറ തിണ്ണയിലുച്ചയാവോളം,
ഉണ്ണാതിരിയ്ക്കുമച്ഛന്റെ കത്തിനായ്.
മണിയൊച്ച കേട്ടോടിയടുത്താൽ
"പിണങ്ങേണ്ട ഇന്നാ പിടിച്ചോ"
എന്നു പറഞ്ഞു വരും ശിപായിയും.
"നിക്കണ്ട ഇന്നൊന്നുമില്ല" യെന്നു
ചില ദിനങ്ങളിൽ കൈ വീശി ചിരിച്ചു
പോകുമദ്ദേഹത്തെ നീരസത്തോടെ,
നോക്കിയകത്തെയ്ക്കു കയറും ഞാനും
ബാക്കി പണമടക്കേണ്ട തിയ്യതി നീങ്ങി,
പിന്നെ പല വ്യജ്ഞനത്തിൻ കണക്കിൽ
പറ്റുതീർത്തില്ലെങ്കിൽ കിട്ടില്ലയൊന്നും,
കുടുംബച്ചുമതല എണ്ണി പറഞ്ഞും
വേവലാതി പൂണ്ടിരിയ്ക്കുന്നമ്മയും.
ഇന്നലെ പോലെ ഓർമ്മകളിലുണ്ടിന്നും
ഇന്നു ശരവേഗനയെത്തും സന്ദേശവും
യെന്ത്രത്തി വിരലമർന്നാൽ കിട്ടും പണവും.