STORYMIRROR

Hari Priyach

Drama

4.0  

Hari Priyach

Drama

ഞാൻ ഒരു സ്ത്രീ

ഞാൻ ഒരു സ്ത്രീ

1 min
12K


ജനിച്ചു, ഞാൻ ഈ മണ്ണിൽ

ഒരു പെൺകൊടിയായ്....

ജീവിച്ചു, ഞാൻ ഈ മണ്ണിൽ

വെറും ഒരു പെണ്ണായ്....

എൻ ബാല്യം കടന്നു പോയ്

എൻ കൗമാരവും കടന്നു പോയ്

എന്നിട്ടും എന്തേ, ഞാൻ കേൾക്കും

വാക്കുകൾക്കേതുമെ മാറ്റമില്ല.


എൻ ജീവിത വീചിയിൽ എപ്പോഴൊ

ആരൊക്കെയാലോ പിച്ചിച്ചീന്തപ്പെട്ടപ്പോഴും

അവൾ, വെറുമൊരു പെണ്ണു മാത്രമാണെന്ന വാക്കുകളൊന്നു മാത്രം മാറിയില്ല.

ഇരവുകൾ പകലുകളാണു ജീവിതമെന്നാലും

ഇരവുകൾ മാത്രമല്ലോ എൻ ജീവിതം.

ഉതിരുന്ന കണ്ണീർകണങ്ങൾ എല്ലാം

എൻ ത്യാഗത്തിനല്ലോ പ്രതീകമായിടുന്നു.


എന്നിലെ വികാരവിചാരങ്ങൾ

എന്തേ ആരുമേ അറിയുന്നില്ല

എന്നിലുമുണ്ടടോ തുടിക്കും, ഒരു ഹൃദയം എന്നിലുമുണ്ടടോ സ്നേഹ വാത്സല്യങ്ങൾ.

ഞാൻ വെറുമൊരു പെണ്ണു മാത്രമല്ലെന്നറിയുക, ഞാൻ വെറുമൊരു മാംസപിണ്ഡമല്ലെന്നറിയുക, ഞാൻ ഒരു മനുഷ്യനാണെന്നറിയുക,

ഞാൻ ഒരു സ്ത്രീയാണെന്ന് അറിഞ്ഞീടുക.


Rate this content
Log in

Similar malayalam poem from Drama