പുകച്ചുരുളുകൾ
പുകച്ചുരുളുകൾ


ഊതി വീർപ്പിക്കും പുകച്ചുരുളുകളെങ്ങും
ഊതി കെടുത്തുന്നതോ തൻ ജീവിതം.
മരണത്തെ മാടി വിളിക്കുന്നതോ നിങ്ങൾ
മരണക്കയങ്ങളിൽ മുങ്ങുന്നതോ പലർ.
ചുംബനം കൊതിച്ചൊരാ അധരങ്ങളെ ചുട്ടു_
പൊള്ളിക്കുന്നിതല്ലോ നിങ്ങളെന്നും.
നിൻ ചുണ്ടിനും ജീവിതത്തിന്നുമിടയിൽ
ഊതിവീർപ്പിക്കുന്നതോ ഒരു തീ കനൽ.
കനലെരിഞ്ഞില്ലാതാക്കീടുന്നതോ
തൻ പ്രാണനെന്നറിഞ്ഞീടുക നിങ്ങൾ...