എന്റെ ഈശ്വരൻ
എന്റെ ഈശ്വരൻ


ഈശ്വരാനീയെൻറെയകതാരിലറിവിന്റെ
നാളമായെന്നും തെളിയേണേമേ
ജഗത്-സർവ്വപാലകാ പാവമീ പാപിയാം
പഥികെൻറ പാത തെളിക്കേണമേ
അന്ധകാരത്തിൻ കൂരിരുളിമപൂണ്ടതാം,
അജ്ഞത നീയിന്നു-മാറ്റേണമേ
ജ്ഞാനവജസ്സുഗ്രഹണത്തിനൊത്തൊരു
ജ്വാലയായ് നീയെന്നിലണയേണേമേ
ഗണിതവുംശാസ്ത്രവുംപദ്യവുംഗദ്യവും
കണികചോരാതെ നീ നൽകേണമേ
നിന്നെ സ്തുതിക്കുവാനളവറ്റവാക്കുകൾ
കൊണ്ടൊരുമനമെന്നിൽ തീർക്കണമേ
ശബ്ദ വാചാലതക്കോമരമില്ല
നിശബ്ദനായി ഞാനിതാ കേണിടുന്നു
കഴിയുന്നവേഗമീ യാതനകേട്ടെന്റെ
അഗതാരിലേക്കൊന്നു വന്നിടൂ നീ