ധൃതരാഷ്ട്രം
ധൃതരാഷ്ട്രം


ഇഹത്തിൽ വിരിയുന്ന ഓരോ തുടിപ്പിനും
ധന്യമാം ജീവിതം നല്കുന്നതെന്തോ
അതുതാനീ ഭൂമിയെ സ്വർഗമാക്കുന്നതും
സ്നേഹമാം ആഴിതൻ അലകൾ നിസ്സംശയം
എങ്കിലും നാമെല്ലാം മനസ്സിൽ കരുതണം
അലകൾ വളർന്നാലും നാശം വിതച്ചിടാം
ഇഹത്തിൽ നരകത്തിൻ വിത്തുകൾ പാകിടാം
അമിതംമാം സ്നേഹവും വിഷമതു നിശ്ചയം
തന്നോട് തന്നുള്ള സ്നേഹം വളർന്നിടാം
ഞാൻമാത്രം ഈലോകം എന്നുധരിച്ചിടാം
ഹീനമാം വഴിയിൽ എന്തും നേടിടാം
താന്താൻ ചെയുന്ന അതിസ്നേഹം സ്വാർത്ഥ
ജാതിമതാതികളെ അമിതമായ് രമിച്ചിടാം
വർഗത്തെ മാത്രം മനസിൽ പതിച്ചിടാം
ഉള്ളത്തിൽ മുളളുള്ള വേലികൾ പണിതിടാം
അതിസ്നേഹം വർഗീയ വിഷമെന്നും ഓർക്കണം
അധികാരിവർഗ്ഗങ്ങൾ അഴിമതി കാട്ടിടാം
അനർഹരെപോലും അർഹരായ്മാറ്റിടാം
അർഹരെകാണുമ്പോൾ കൈകൾ മലർത്തിടാം
സ്വജ്ജന സ്നേഹത്തിൻ തിരുശേഷിപ്പുകൾ
ധൃതരാഷ്ട്ര സ്നേഹത്തിൽ അന്തരാകും ചിലർ
എന്തിനും ഞാനുണ്ടെന്നോതി വളർത്തീടും
തെറ്റുകൾ സ്നേഹത്തിൽ കാണാതെ പോയീടാം
ധനത്തിൽ ധർമത്തെ മറക്കും അനീതികൾ
സത്യത്തിൻ ദീപം മുറുകെ പിടിക്കണം
ധർമ്മമാം എണ്ണ തുളുമ്പാതെ കാക്കണം
ഉലയാതെ നോക്കണം നീതിതൻ തിരികൾ
സ്ഫുരിക്കുന്ന നാളങ്ങൾ പ്രകാശം പരത്തട്ടെ