ഭൂമിയിലെ മാലാഖമാർ
ഭൂമിയിലെ മാലാഖമാർ


മിഴികൾ നീട്ടും പ്രകാശദീപ്തിയുമായി
ചിറകുവീശി തണലേകി നിൽക്കുന്നു
കൂടൊഴിഞ്ഞു പറന്നിടും ജീവനു
കാവലായി നിൽക്കുന്ന മാലാഖമാർ
നിറയുന്ന മിഴികളിലായി കാണുന്നിതാ
നിനക്കാത്ത നിമിഷത്തിലായറിയുന്നിതാ
ജീവിതമരണങ്ങൾക്കിടയിലായൊരു തരി
നക്ഷത്രദീപം തെളിക്കുന്ന സാന്ത്വനം
അലയടിച്ചുയരുന്ന ദുഃഖങ്ങളൊക്കെയും
പടിയിറക്കി തെളിയും നിലാവുമായ്
കനിവിനുറവയായുരുകിയൊഴുകീടവേ
പൊലിയുമീ ദിനരാത്രങ്ങൾക്കിടയിലെ
നഷ്ടസ്വപ്നങ്ങളിൽ പരിതപിച്ചീടാതെ
അലയുകയാണൊരു പുതുസുഗന്ധം തേടി
മിഴികൾ നീട്ടും പ്രകാശദീപ്തിയുമായി
ചിറകുവീശി തണലേകി നിൽക്കുന്നു
കൂടൊഴിഞ്ഞു പറന്നിടും ജീവനു
കാവലായി നിൽക്കുന്ന മാലാഖമാർ