നീയെനിക്കാരായിരുന്നു സഖീ...
നീയെനിക്കാരായിരുന്നു സഖീ...
കൊഴിഞ്ഞു പോയോരോ നിമിഷങ്ങളിൽ
നീയെനിക്കാരായിരുന്നു സഖീ...
വഴി മാറിയെങ്ങോ ഒഴുകിയപ്പോൾ
നഷ്ടമായേതോ വസന്തമാണോ...
ഓരോരോ വാക്കിലുമെന്നെയറിയും
നീ വാത്സല്യഭാവങ്ങളായിരുന്നോ...
ഒറ്റക്കിരുന്നു ഞാൻ തേങ്ങുമ്പോഴും
എൻ താങ്ങായി നിന്നവളായിരുന്നോ...
നിറയും വിഷാദത്തിലെന്നുമെന്നും
നീ പുഞ്ചിരികൾ കടം തന്നിരുന്നോ...
മനസ്സിൻ മതിൽക്കെട്ടിനുള്ളിലെന്നോ
എൻ ഹൃദയത്തെത്തൊട്ടവളായിരുന്നോ...
വഴിയരികിലിടറി ഞാൻ വീഴുമ്പോഴും
കൈ തന്നു കൂടെ നീ നിന്നിരുന്നോ...
നിലാവിന്റെ ചുംബനമേറ്റ നാളിൽ
നിൻ നീലാഞരമ്പു പുണർന്നിരുന്നോ...
ചിന്നിച്ചിതറും മഴക്കു കീഴിൽ
നീയെന്റെ ചില്ലയിൽ ചാഞ്ഞിരുന്നോ...