Become a PUBLISHED AUTHOR at just 1999/- INR!! Limited Period Offer
Become a PUBLISHED AUTHOR at just 1999/- INR!! Limited Period Offer

MP Suresh

Romance

4  

MP Suresh

Romance

പ്രണയവും, മരണവും

പ്രണയവും, മരണവും

1 min
313



തൊണ്ടയിൽ തടയുന്നൊരു വാക്കിൻ വിങ്ങൽ;

എന്തിനെന്നറിയീല ....

ഭൂമിയുടെ വേരുകളിലേ -

ക്കൊഴുകുന്ന തണുത്ത ജലമർമ്മരം പോലെ -

യതെന്നിലാഴത്തിൽ,

തുലാവർഷക്കാട് പോൽ പെയ്യുന്നു

ശാന്തനായ് ; വെള്ള വിരിച്ച പായയിൽ ,

കിടന്നാ നിതാന്ത നിത്യതയിൽ

മയങ്ങുവാൻ ; തണുപ്പേറുന്ന നെഞ്ചിൽ

കൂടിലെ പ്രണയശ്വാസമേ ...


നിന്റെ നേർത്ത വിരലുകളാ-

ലെൻറെ പ്രണയത്തെ തഴുകിയെടുക്കുമോ?.

ആണ്ടൊരിക്കലൊരു നാക്കിലയിൽ

നീ വെയ്ക്കുന്ന പ്രണയപിണ്ഡം,

കൊത്തിയെടുക്കാവാൻ,

ഈ കൂട്ടിൽ മിടിക്കുന്ന

പ്രണയപ്പക്ഷിയെ,

തഴുകിപ്പറത്തൂ നീ .....


അറ്റുപോകുന്ന ഹൃദയതുടിപ്പിൻ,

മൂകവേദന-

യിൽനിന്നരിച്ചുയരുന്നൊരാ

ശ്രുതിതാള ഭംഗങ്ങളെ തഴുകിയെടുക്ക നീ ....

കത്തിത്തീരുവാനൊരു പ്രണയത്തുടിപ്പും

കരുതിവെക്കാതെ ....

നീ തഴുകിയെടുക്കുക...

നഗ്‌നനാക്കപ്പെട്ട ആത്മാവിന്റെ

തുച്ഛനായ കാവൽക്കാരാ

നര മാന്തിയ നിന്റെ ഉടലിനുള്ളിൽ

നിത്യതയിൽ അഭിരമിക്കുന്ന

പൊരുളിന്റെ തുടിപ്പുണ്ട്,


ജനന മരണങ്ങൾക്കതീതനായ

 പ്രണയത്തിന്റെ സത്തയുണ്ട്

നിന്റെ രക്തവും , മാംസവുമായ

സകല ജീവൽത്തുടിപ്പുകളോടുമുള്ള

പ്രണയതുടിപ്പുണ്ട് .

കടലെടുത്ത പഴംകഥയുടെ

ചിതലരിച്ച താളുകളിൽ,

ചിലതു മാന്തിയ നേരം,

ഊർന്നു വീണുകിടക്കുന്നു!

ഞാറ്റുപോൽ,

ചുരമാന്തിയ ചില സ്മൃതിപച്ചകൾ ..


വിത്തിൽ നിന്നിലയിലേക്കുള്ള

ദൂരമെത്രയെന്ന പോൽ,

പിന്നെ ?

നിന്നിലേക്കുള്ള ദൂരമാ

വീടണയാത്ത കിനാപക്ഷിയായ്,

ചേക്കേറിയ പ്രണയതുരുത്തിൽ,

ചതുപ്പിൽ പിന്നെ , ദുരിതപർവ്വങ്ങളി-

ന്നാഴങ്ങളിൽ, വീണു പുതച്ച മരണത്തിന്റെ

തണുത്ത കൈകളിൽ .



Rate this content
Log in