Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!
Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!

MP Suresh

Tragedy

4  

MP Suresh

Tragedy

’കണ്ണീരോർമ്മകൾ’

’കണ്ണീരോർമ്മകൾ’

1 min
323


ഐലൻ കുർദി ...........

നീലകണ്ണിനാൽ

പ്രപഞ്ചത്തെ പ്രണയിച്ചവൻ

വെയിൽപ്പക്ഷികൾ

ചിറകടിക്കും,

മണൽത്തുരുത്തിലൊളിക്കും

കിനാക്കളെണ്ണിയവൻ .


അനാഥമാക്കപ്പെട്ട

ഭൂമിയുടെ നേരവകാശി

അവൻ, പിഞ്ചായിരുന്നു ....

അമ്മിഞ്ഞ കുടിച്ചാകാശത്തെ -

കിനാക്കണ്ട കുഞ്ഞിളം പൈതൽ


ഒരു തുണ്ടു റൊട്ടി , യൊരിറ്റുപാൽ,

ചോര വറ്റും തണുപ്പിനെ

ചുട്ടെടുക്കാനൊരു

തുണ്ടു വിറക് ?

അകലെ, യവനെ

മാടിവിളിക്കുന്നുവോ,

ജീവന്റെ പച്ചത്തുരുത്തുകൾ !?


പ്രണയാകാശം

ജീവന്റെ പൂത്തിരി

കത്തിച്ചുവോ !?

ഇല്ലില്ലവനൊരു പൈതൽ ...

ഇന്നിന്റെ ചിതയിലെരിഞ്ഞൊടുങ്ങാൻ

ആരോ കൊളുത്തിയ

പകച്ചൂടിലെരിഞ്ഞൊടുങ്ങാൻ

പിറന്നവൻ ......


ഓർക്കുന്നുവോ , നിങ്ങളവനെ ??

പ്രാണൻ കൺപൂഴ്ത്തിയ

കടലിന് മടിയിൽ

വെറും തണുപ്പായങ്ങിനെ,

തണുപ്പിന് ,തണുപ്പായ്

മുഖം പൂഴ്ത്തിയാ

പൈതലിന്നുറക്കം .......



Rate this content
Log in

Similar malayalam poem from Tragedy