STORYMIRROR

Binu R

Tragedy

4  

Binu R

Tragedy

ഒരമ്മയുടെ ഏങ്ങൽ

ഒരമ്മയുടെ ഏങ്ങൽ

1 min
507


അമ്മ മനസിനുള്ളിൽ 

പിടഞ്ഞു വീണൂ ത൯മക൯

കണ്ണിൽ വിള൪ച്ചബാധിച്ചവരുടെ

മ൪ദ്ദനത്തിനടിപ്പെട്ട്

കയ്യുകൾ കൂട്ടിക്കെട്ടി

നിഷ്ടൂരമാക്കപ്പെട്ട്

മോഷണമാരോപിക്കപ്പെട്ട്.


വിശന്ന വയറിന്റെ

ആന്തലുകൾക്കിടയിൽ

അറിയാതെയെത്തിപ്പിടിച്ച

കൈയ്ക്കുമ്പിളിൽ നിറഞ്ഞ 

മണ്മറഞ്ഞ അഭിമാനത്വരയിൽ 

സ്വപ്നങ്ങൾ വറ്റിവരണ്ട

കണ്കോണുകളിൽ 


വിഹ്വലമായ ചുണ്ടുകളിൽ 

നേരുപറയാനറിയാത്ത

വാക്കുകളിൽ 

സാന്ത്വനം നിറയാത്ത 

വയറിനുള്ളിൽ 

എരിയുന്ന വിശപ്പിൽ 

അറിയാതെയെത്തിപ്പിടിച്ച


അഭിമാനത്വരയിൽ, 

അടിച്ചമ൪ത്തപ്പെട്ട്

വേദനയോടെ

ചെറുപുഞ്ചിരിയോടെ

തള൪ന്നുവീണുകേണുകൊണ്ട്

പിടഞ്ഞുവീണൂ ത൯ മക൯... !



Rate this content
Log in

Similar malayalam poem from Tragedy