പ്രതിബിംബങ്ങള്‍ - ENDOSULPHAN TO OIL SPILL, THE CONQUEST OF NATURE
പ്രതിബിംബങ്ങള്‍ - ENDOSULPHAN TO OIL SPILL, THE CONQUEST OF NATURE
തിരശ്ചീനമായ് പൊഴിഞ്ഞ ഹിമകണം
വിയര്‍പ്പ് തുള്ളിയായി പൊടിഞ്ഞിറങ്ങി.
പൊളിയടര്‍ന്നു വന്നതിനു ചുറ്റും വട്ടമിട്ട്
പറക്കുന്നതിന് മുഴുവന്‍,
ഇരുണ്ട നിറമാണ്..
ആ ഇരുട്ട് പരക്കുകയാണ്.
പ്രതിബിംബങ്ങളില്ലാത്ത കണ്ണാടികള്‍ വഴിയടക്കുന്നു
ഇടമുറിഞ്ഞു പോയ വാക്കുകള്‍,
നിശബ്ദതയ്ക്ക് വഴിമാറിക്കൊടുത്തു
ഘനീഭവിച്ചു നില്‍ക്കുന്ന മൌനം...........
കണ്ണെത്താത്ത ദൂരത്തേക്ക് വ്യാപിക്കുന്ന
അന്ധകാരം…………..
ഉയർന്നുയര്‍ന്നുയർന്ന്....
തന്നിലേക്ക് മാത്രമായ് ചുരുങ്ങുന്നവന്‍,
ആകൃതി നഷ്ട്ടപ്പെട്ട
മുഖത്തിനും,
രോമകൂപങ്ങളെ കൂത്തിനീറ്റുന്ന
മുറിവുകള്‍ക്കും
വിലയിടുന്നു....
എല്ലാം തിരിച്ചെടുക്കേണ്ടി വന്ന
നിസ്സഹായതയില്‍,
പ്രകൃതി, അവളുടെ ഗാഢമൗനം ഭഞ്ജിച്ചു.
“ ഇത് നിനക്ക് വേണ്ടിയാണ് “
കലങ്ങിമറിയുന്ന കടലില്‍
നിറഭേദങ്ങള്‍ നല്‍കാനാവാതെ,
മഴവില്ല് ഞെട്ടറ്റ് വീണു
