Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!
Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!

Ajith Patyam

Tragedy

4  

Ajith Patyam

Tragedy

കാലം

കാലം

1 min
431



എന്തുഗ്ര പ്രതാപത്തോടെ വന്നു നിൽപ്പൂ

ഈ തൊടിയിലെ പച്ചപ്പുകളൊക്കെയും കരിഞ്ഞുതിർന്നു.


നെഞ്ചകമാകെ എരിയുമീ വേളയിലും,

മോന്തുവാനിറ്റു ജലവുമില്ലാതാകുമോ ?


ദുർമൃതിക്ക് ഇടനൽകാതെ കാലമേ,

ഈ ക്രൂരതയുടെ വാതിലുകൾ കൊട്ടിയടക്കുമോ നീയിന്ന് .


പട്ടിണി നീറ്റുന്ന വയറുകൾ, മജ്ജകൾ,

മക്കളെ കെട്ടിപ്പിടിച്ചലമുറ കൂട്ടുന്നു.


കാതോർത്തിരിക്കുന്നു കണ്ണിമ ചിമ്മാതെ ,

വേനൽ മഴയൊന്നു ചാറിയെങ്കിൽ .


തലചായ്ക്കാനിടം തേടും പറവകൾ,

പഴയൊരാ മരച്ചില്ലകൾ തേടി പറന്നകലുന്നു.


ക്ഷതപാദങ്ങളാൽ മണലിൽചവിട്ടാനാകാതെ,

ചുട്ടുപൊള്ളുന്നിതോരോ മണൽത്തരിയും.


ആയിരംമേഘങ്ങൾ വർഷിക്കും മഴത്തുള്ളിയെ,

ആവാഹിച്ചെടുക്കാനിതാ നമ്മൾ കൂട്ടായിനിൽക്കുന്നു.


ഏക ചിന്തയിൽ മറന്നു ജാതി മതവൈര്യങ്ങളൊക്കെയും ,

വാടുന്ന മുഖമിത് അന്യോന്യംകാണുന്നു.


ഓരോരഗ്നിപരീക്ഷകൾ കടന്നെന്നാലും,

പിന്നെയും ഞാനെന്നു നീയെന്നു കാലമിതത്രയും.


Rate this content
Log in

Similar malayalam poem from Tragedy