കഴിഞ്ഞു പോയ കാലം
കഴിഞ്ഞു പോയ കാലം
പ്രീയ സഖീ, കാലമായ് കാണാമറയത്തെൻ ഹൃദയത്തിൽ സൂക്ഷിച്ച
മധുര സ്വപ്നങ്ങളെ നിനക്കായ് നൽകുകയാണിന്ന് ഞാൻ .
എനിക്കെന്നെന്നുമോർമിക്കാൻ നീയന്നുനൽകിയ
നോവേറും സ്വപ്നങ്ങൾ മാത്രമാണല്ലോ.
നിന്നെകൊതിച്ചന്നു നിന്നിലേക്കാഴ്ന്നിറങ്ങിയ കിനാവിൻ പടവുകളാണതെല്ലാം .
തോരാത്ത മഴയിൽ നാം ഒരു കുടക്കീഴിലായ്
ഒരുമിച്ചുപോയൊരകാലമല്ലേയത്,
നിൻ നെഞ്ചിൽ വിരിഞ്ഞതാം സ്വപ്നങ്ങളൊക്കെയും
എനിക്കായ് മാത്രം പങ്കുവെച്ചുള്ള നാൾ.
പ
ുഞ്ചിരി തൂകുമ്പോൾ ഇറുകെയടയുന്ന ഇമകൾക്കു മീതെയെൻ അധരങ്ങളാലെ
ചിത്രം വരച്ചതും ഓർമ്മയുണ്ടോ.
തോട്ടിലൂടൊഴുകും ജലാശയത്തിൽ കടലാസ്സു വഞ്ചി ഒഴുക്കിയും
തോട്ടുവരമ്പിൽ നാം ഒരുമിച്ചിരുന്നാ വഞ്ചി തുഴയുവാൻ ആശിച്ചു പോയതും.
നോവേറും മധുര സ്വപ്നങ്ങളായ് മാത്രം
ഓർമ്മയിൽ നിനക്കായ് സൂക്ഷിച്ചു വെക്കാം ഞാൻ.
നിന്റെ സ്വപ്നങ്ങളിൽ അലിഞ്ഞുചേരാൻ
ഇനിയും കാലംകനിഞ്ഞുവെന്നാൽ .
വിരഹത്തിൻ നോവേതുമില്ലാതൊരു നാൾ
എന്നെങ്കിലും വന്നുചേരുമെങ്കിൽ