STORYMIRROR

Krishnakishor E

Drama Romance

4  

Krishnakishor E

Drama Romance

അന്ന് പെയ്ത മഴയുടെ ഓർമയ്ക്കായി

അന്ന് പെയ്ത മഴയുടെ ഓർമയ്ക്കായി

1 min
1.4K


ഓർമകളിലൊരോർമയായ് ഞാനും 

നീയും ഇന്നലകളെ ഇന്നായ് മാറ്റുന്നു ഈ

ദിനം, മഴയായ് കാറ്റിനെകൂട്ടുപിടിച്ചന്നാ-

മുറ്റത്തെ മാവിന്റെ ചില്ലമേലേറി കടംകഥകളായ് നമ്മൾ പ്രേമിച്ചിരുന്നു.


ഓർക്കുന്നുവോ പച്ച മാങ്ങയും പുളിയുമാമാവിൻ ചുവട്ടിലെ കട്ടുറുമ്പും

തെക്കേലെ ഇടവഴിയിലിന്നും കേൾക്കുമാ 

കുട്ടിക്കരച്ചിലും ചിതറിയ മാമ്പൂക്കളും

പറയാൻ മറന്നതോ അറിയാതിരുന്നതോ

പ്രണയമായിരുന്നു, പറയാൻ മടിച്ച പ്രണയം


ഇന്ന് ചുറ്റും നീലയാണ്, വെള്ളയിൽ പൊതിഞ്ഞ നീല

നിന്റെ ശബ്ദമില്ല, യന്ത്രങ്ങളാണ് കൂട്ട്

നിനക്കുവേണ്ടി കരയുവാൻ സമയമില്ല

ഞാനിന്ന് ഓർമകളിൽ ജീവിക്കുകയാണ്

അന്ന് പെയ്ത മഴയുടെ ഓർമകളിൽ


തെക്കേലെ ഇടവഴി മതിലായി, മാവിന്ന് വീടിനു തണലും

മഴമാറി വെയിലായ് മാമ്പൂവ് കറുപ്പായ് 

കടംകഥകൾ പലതും ഓർമകളിൽ മാത്രമായ്

മാനം കറുത്തതും ഉള്ളാകെ ഊർജമായ്

കാറ്റിന്റെ പ്രണയമിന്നറിഞ്ഞീടുമോ നീ മഴേ!


കാഴ്ചകൾ മങ്ങി നിറവും കൂട്ടിന് കാലും 

കൈകളും നിശ്ചലമായ് നെഞ്ചങ്ങു ശ്രുതി തെറ്റി 

കച്ചേരി നിർത്തവേ ഞാനും കരഞ്ഞു

ഒരു തുള്ളി കണ്ണുനീരിനായ്


കണ്ണിൽ വെള്ളയായ് പിന്നെ ഇരുട്ടും 

ചന്ദനത്തിരി സുഗന്ധമോ ചുറ്റിലും

ശ്വസിക്കുവാനാകുന്നില്ല, ഒരു തടസം ഒരു വരൾച്ച പോലെ

ഒടുവിൽ യുദ്ധം ജയിച്ചു ഞാൻ ഓർമകളിൽ 

നിന്നും മഴയെ തേടി യാത്രയായി


തെക്കേലെ മാവ് തളിർത്തു, കളിച്ചിരികൾ ഉയർന്നു കഴുത്തങ്ങു

താഴേക്ക് വളഞ്ഞു നിന്നു. ഇടവഴി നിശബ്ദമായി 

മതിലുകൾ ഉയരെയായ് മഴ മാത്രം കാറ്റിന്റെ കൂടെയില്ല

കാത്തിരിക്കുകയാണ് അന്ന് പെയ്ത മഴയുടെ


ഓർമ്മകൾക്കുവേണ്ടി മഴത്തുള്ളികൾക്കായി

വരണ്ട ഓർമകൾ തിരികെ നൽകുവാൻ

പ്രിയ സഖിയോട് പ്രണയം പറയുവാൻ കാറ്റായി 

കാത്തിരിപ്പൂ ഓർമകളിൽ ഞാൻ


Rate this content
Log in

Similar malayalam poem from Drama