ഇരുപത്തി - യാറ്
ഇരുപത്തി - യാറ്
മൗനമിന്നേറെയുണ്ട് ചുറ്റിലും
മൃദുലം, അത് തോന്നുകില്ലൊരിക്കലും
കണ്ണുനീരിനില്ല, കടലാസുമിന്ന് മേശയിൽ
കൈവെള്ളയിൽ വരച്ചതിന്ന് ഇങ്ങനെ
കഥകളായിരം കടന്നു കവിതയോ
ഇരട്ടിയായ്, വിജനതീരവും തീരാ
തിരകളും ബാക്കിയായി. നിറയൊഴിച്ച
കൈകളിന്നു വാക്കിനായ് കൊതിക്കവെ
പടികളായിരം കടന്ന് മരണവും മറന്നുപോയ്
