വിടവാങ്ങൽ
വിടവാങ്ങൽ


പ്രിയരായിരമായിരം എന്നിരുന്നാലും
പ്രിയമേറും ഓർമ്മകൾക്കറുതി
ഇല്ലെന്നാലും ,
പിരിയാൻ വയ്യെനിക്കെന്നിരുന്നാലും,
പോകുന്നു പിരിഞ്ഞു പോകുന്നു ഞാൻ,
അകലേക്ക് വിജയമാം കൊടുമുടി
കീഴടക്കാൻ.
വിടവാങ്ങലിൻ അല്ലൽ പ്രിയർ
പലപ്പോൾ,
വിറയലോടെനിക്കേകിയെന്നാകിലും
ആ കയ്പ്പുനീർ
രുചിക്കവയ്യെന്നിരുന്നാലും,
ദുഃഖമോടെകിയവ സദ്ധീർത്ഥ്യർക്കായി
വിടവാങ്ങുന്നു ഞാൻ ദൂരങ്ങളിലേക്ക്.
ഓർമ്മതൻ ചെപ്പിൽ നിറ സ്നേഹ
സ്മരണയും പേറി ഇനി
പലപ്പോളെന്നല്ലെങ്കിലും
ചിലപ്പോളെങ്കിലും കാണാമെന്ന
പ്രതീക്ഷയിൽ,
വിടപറഞ്ഞു
പോകുന്നു ഞാൻ അകലങ്ങളിലേക്ക്.
ആക്ഷിനീർ ഇനി ബാക്കിയില്ലെനിക്ക്
സദ്ധീർത്ഥ്യരെ പൊഴിക്കുവാൻ
ദുഃഖത്താൽ ചെമന്ന എൻ മിഴികൾ
കുസൃതിയായി ഹൃദയം നുറുങ്ങും
വേദനയിലും പുഞ്ചിരിയേകി
വിടവാങ്ങുന്നു ഞാൻ ദൂരങ്ങളിലേക്ക്.