എന്റെയച്ഛൻ എന്റെ ഹീറോ
എന്റെയച്ഛൻ എന്റെ ഹീറോ


പത്തുമാസമുഥിരത്തിൽ ചുമന്നവളെ
പൊന്നുപോലെ നോക്കിയയെൻ അച്ഛൻ
എൻ അമ്മയെ കീറിമുറിക്കാതെ എന്റെ വരവും കാത്തിരുന്നവൻ
ദിവസങ്ങളോളം ആശുപത്രി വരാന്തായിൽ നേരം കളഞ്ഞവൻ
പിന്നൊരുനാൾ ചോര കുഞ്ഞിനെ നെഞ്ചോടു ചേർത്ത്
ഒരു പെൺകുഞ്ഞാണെന്നു അറിഞ്ഞതും
മനസ്സിലെ ആധികൾക്കൊണ്ട് പ്രവാസിയായവൻ
മണലാരണ്യത്തിലെ വർഷങ്ങൾ കുടുംബത്തിനായി പണിയെടുത്തവൻ
വർഷങ്ങളിൻ ഭാണ്ഡക്കെട്ടിൽ ബാക്കിവച്ചത്
ശരീരത്തെയലട്ടും വേദനകളും വ്യാധികളും
മകളിൻ കണ്ണുനീരിൽ അറിയാതെയുരുകും
മനുഷ്യൻ
മകളെയൊരുന്നല്ല കൈകളിൽ ഏല്പിക്കുവാൻ
കളഞ്ഞത് ഒരുപിടി യുവവർഷങ്ങൾ
മകൾക്കായി തൻ ജീവിതമർപ്പിച്ചവൻ
എന്റെയച്ഛൻ എന്റെ ഹീറോ...