STORYMIRROR

RJ Reshma Jishnudas

Abstract Classics Others

4  

RJ Reshma Jishnudas

Abstract Classics Others

കവിതപൂക്കണം ഹൃദയവാടികയിൽ

കവിതപൂക്കണം ഹൃദയവാടികയിൽ

1 min
491


വാക്കുകളോരോന്നും കലഹിക്കുന്നുള്ളിലായ് 

പെയ്തുതീരാത്ത മഴപോലെ ആർത്തുപ്പെയ്യുന്നുണ്ട് അകതാരിലായി

മനസ്സിന്റെ ശിശിരം കൊഴിഞ്ഞുപ്പോയി 

വന്നണഞ്ഞതോ വസന്തവും ഗ്രീഷ്മവും


കവിതകൾ പൂക്കണം മനസിന്റെ വാടികയിൽ

കണ്മുന്നിലെ കടലാസ്സിലൊക്കെ കവിതകൾ പൊഴിക്കണം

കടലാസ്സു നിറക്കണം ഹൃദയത്തിൻ വരികളാൽ 

പലവർണങ്ങളിൽ ചാലിച്ച പുഷ്പ്പങ്ങളേപ്പോലെ



മനോഹരമാവണമോരോ വാക്കുകളും

മനം കവരണമോരോ കവിതകളും

എന്റെ ഹൃദയത്തിൽ വിരിഞ്ഞ ഹൃദയപ്പുഷ്പ്പങ്ങളേ

ചേക്കേറു നീ നൂറു ഹൃദയങ്ങളിലായി



Rate this content
Log in

Similar malayalam poem from Abstract